സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്ന ആളല്ല ഷാന്‍ റഹ്‌മാനെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ഷാന്‍ ഏറെ ആസ്വദിച്ചു കൊണ്ട് കഥ കേള്‍ക്കുന്ന ആളാണെന്നും വിമര്‍ശനം കേള്‍ക്കാന്‍ അവനടുത്തേക്ക് പോയിട്ട് കാര്യമില്ലെന്നും താരം പറയുന്നു.
സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്ന ആളല്ല ഷാന്‍ റഹ്‌മാനെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ഷാന്‍ ഏറെ ആസ്വദിച്ചു കൊണ്ട് കഥ കേള്‍ക്കുന്ന ആളാണെന്നും വിമര്‍ശനം കേള്‍ക്കാന്‍ അവനടുത്തേക്ക് പോയിട്ട് കാര്യമില്ലെന്നും താരം പറയുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിമി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.
എന്താണ് പ്രേക്ഷകരില്‍ വര്‍ക്കാകുകയെന്ന് ഷാന്‍ റഹ്‌മാനില്‍ നിന്ന് മനസിലാക്കാമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. കഥയിലെ തമാശ കേട്ട് ഷാന്‍ ചിരിച്ചാല്‍ പ്രേക്ഷകരും ചിരിക്കുമെന്നും അവന്‍ പോസിറ്റീവായ കാര്യങ്ങള്‍ കൂടുതല്‍ ആസ്വദിക്കുന്ന ആളാണെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
‘കഥ കേള്‍ക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്ന ആളല്ല ഷാന്‍ റഹ്‌മാന്‍. അവന്‍ വളരെ ആസ്വദിച്ചു കൊണ്ട് കഥ കേള്‍ക്കുന്ന ഒരാളാണ്. വിമര്‍ശനം കേള്‍ക്കണമെങ്കില്‍ ഷാനിന്റെ അടുത്ത് പോയിട്ട് കാര്യമില്ല.
എന്നാല്‍ എന്താണ് ഓഡിയന്‍സിന്റെ മുന്നില്‍ വര്‍ക്കാകുകയെന്ന് ഷാനിനോട് ചോദിക്കാം. കഥയിലെ ഹ്യൂമര്‍ കേട്ട് ഷാന്‍ ചിരിച്ചാല്‍ ഓഡിയന്‍സ് ചിരിക്കുമെന്ന കണക്കുകൂട്ടല്‍ നമുക്ക് ഉണ്ടാകും.
അവന്‍ വളരെ ആസ്വദിച്ചു കൊണ്ട് കഥ കേള്‍ക്കുന്ന ആളാണ്. അപ്പോള്‍ പോസിറ്റീവ് ആയിരിക്കും അവന്‍ കൂടുതല്‍ എന്‍ജോയ് ചെയ്യുക. എന്നാല്‍ നമുക്ക് നെഗറ്റീവ് ആയ കാര്യങ്ങള്‍ കൂടെ നോക്കുന്ന ആള് വേണല്ലോ,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍ – ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ നായകന്മാരായി എത്തുന്ന ചിത്രമാണ് ഇത്. ഷാന്‍ റഹ്‌മാനും സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Vineeth Talks About Shan Rahman