| Tuesday, 26th March 2024, 9:38 pm

അന്ന് മീശ പിരിക്കാന്‍ പറഞ്ഞപ്പോള്‍ അപ്പു ആദ്യം പറ്റില്ലെന്ന് പറഞ്ഞു; എനിക്ക് ആ സീന്‍ ഒരുപാട് ഇഷ്ടപെട്ടിരുന്നു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍ – കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ വീണ്ടും ഒരുമിക്കുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ ടീസറില്‍ വിന്റേജ് ലുക്കില്‍ വന്ന പ്രണവിനെ ആരാധകര്‍ മോഹന്‍ലാലുമായി താരതമ്യം ചെയ്തിരുന്നു. അതില്‍ പ്രണവ് മീശ പിരിച്ചതിനെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞങ്ങള്‍ ഹൃദയത്തില്‍ പുതിയൊരു ലോകം എന്ന ഒരു പാട്ട് ഷൂട്ട് ചെയ്തിരുന്നു. അന്ന് പത്തോ പതിനഞ്ചോ ആളുകള്‍ പോയിട്ടാണ് ഷൂട്ട് ചെയ്തത്. അതിന്റെ ഷൂട്ട് തീരാറായ സമയത്ത് അപ്പുവിനെ ഒന്ന് ഒറ്റക്ക് കിട്ടി.

അപ്പോള്‍ അവന്‍ നമ്മളുടെ അടുത്ത് നില്‍ക്കുമ്പോള്‍ ഉള്ള ബിഹേവിയറ് കണ്ടപ്പോള്‍ അങ്ങനെ സിനിമയില്‍ വന്നാല്‍ നന്നാകുമെന്ന് തോന്നി. അന്ന് അപ്പുവില്‍ ലാലങ്കിളിന്റെ സിമിലാരിറ്റി തോന്നിയിരുന്നു. സത്യത്തില്‍ അപ്പുവിന്റെ മറ്റൊരു സൈഡാണ് അത്.

അവന്‍ കുറേ കാര്യങ്ങളില്‍ ലാലങ്കിളിനെ പോലെ തന്നെയാണ്. ഹൃദയത്തില്‍ അച്ഛന്റെ ഇമിറ്റേഷന്‍ തോന്നാന്‍ പാടില്ലെന്ന് കരുതി അപ്പു പലതും ചെയ്യാതിരുന്നിട്ടുണ്ട്.

ഇപ്പോള്‍ അവന്‍ നമ്മളുടെ കൂടെ വര്‍ക്ക് ചെയ്ത് ഒരു വിശ്വാസവും ഫ്രീഡവുമൊക്കെ വന്നു. ഇനി ഒന്ന് അഴഞ്ഞിട്ട് ചെയ്യാമെന്ന മൂഡിലാണ് അപ്പു. എനിക്ക് അവന്‍ മീശ പിരിക്കുന്നത് ഒരുപാട് ഇഷ്ടപെട്ടിരുന്നു.

ചുമ്മാ പാട്ട് ഷൂട്ട് ചെയ്യുന്നതിന്റെ ഇടയില്‍ അപ്പുവിനോട് ഒന്ന് മീശ പിരിച്ചാലോയെന്ന് ചോദിക്കുകയായിരുന്നു. ആദ്യം മീശ പിരിക്കേണ്ട എന്നാണ് അപ്പു പറഞ്ഞത്. ഞങ്ങളുടെ കൂടെ ആര്‍ട്ട് അസിസ്റ്റന്റ് ആയ പ്രശാന്ത് അമരവിള ഉണ്ടായിരുന്നു. അവനോട് അപ്പുവിനെ കൊണ്ട് മീശ പിരിപ്പിക്കുന്ന കാര്യം പറഞ്ഞു.

അവന്‍ അപ്പോള്‍ അപ്പുവിനോട് എന്തോ പറഞ്ഞു. അതുകഴിഞ്ഞ് രണ്ടു മിനിട്ട് കഴിഞ്ഞ് ഷോട്ട് എടുത്തതും അപ്പു മീശ പിരിച്ചു. ആ സീന്‍ ഒരു രസത്തിന് ചെയ്തതാണ്. പടത്തില്‍ വലിയ റെലവന്‍സൊന്നുമില്ല,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Vineeth Talks About Pranav’s  Scene In Varshangalk Shesham Teaser

Latest Stories

We use cookies to give you the best possible experience. Learn more