അഭിനയത്തിന് പുറമേ ഡാന്‍സര്‍ എന്ന നിലയിലും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന നടനാണ് വിനീത്. താരത്തിന്റെ നൃത്തം കൂടി പ്രധാന ഘടകമായി വരുന്ന നിരവധി സിനിമകള്‍ മലയാളത്തിലും അന്യ ഭാഷകളിലും വന്നിട്ടുണ്ട്. അതിലൊരു ചിത്രമാണ് കാംബോജി.
വിനോദ് മങ്കരയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ ലക്ഷ്മി ഗോപാല സ്വാമിയാണ് നായികയായത്. വിനീത് ചിത്രങ്ങളില്‍ ഏറ്റവുമധികം ട്രോള്‍ നേരിട്ടിട്ടുള്ള ചിത്രം കൂടിയാണ് കാംബോജി. ചിത്രത്തിന്റെ ട്രോളുകള്‍ താനും കാണാറുണ്ടെന്നും അത് ആസ്വദിക്കാറുണ്ടെന്നും പറയുകയാണ് വിനീത്.
തനിക്ക് ട്രോളന്മാര്‍ അനുരാഗ സിംഹം എന്ന് പേരിട്ടിട്ടുണ്ടെന്നും ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഫേസ്ബുക്കില്‍ കാണാറുണ്ടെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.
‘കാംബോജിയുടെ ട്രോളുകള്‍ എനിക്ക് ആരെക്കൊയോ അയച്ചുതന്നിട്ടുണ്ട്. ഞാനും അത് എന്‍ജോയ് ചെയ്തിട്ടുണ്ട്. ചേട്ടാ, കാംബോജി 2 എപ്പോള്‍, കട്ട വെയ്റ്റിങ് എന്നൊക്കെ ചോദിച്ച് ഇന്നും ആളുകള്‍ മെസേജ് അയക്കാറുണ്ട്. അതിനോടൊന്നും പ്രതികരിക്കാറില്ല. എനിക്കൊരു പേരുമുണ്ട്, അനുരാഗ സിംഹം. എന്റെ ചില വീഡിയോകള്‍ പോയി നോക്കിയാല്‍ ഈ അനുരാഗ സിംഹം കാണാന്‍ പറ്റും, ആഹാ നമ്മുടെ അനുരാഗ സിംഹം, തഞ്ചം തകജം തരികിട തോം. ഇതൊക്കെ ഫണ്‍ അല്ലേ.
അതിന്റെ വേറെ ഒരു ട്രോള്‍ ഉണ്ട്. പുലിമുരുഗനിലെ പുലി വരികയാണ്. ലാലേട്ടന്റെ പേടിച്ചിട്ടുള്ള ഒരു എക്‌സ്‌പ്രെഷന്‍, പുലി ചാടി വരുന്നു. അടുത്ത ഫിഗര്‍ ഒരു ചിലങ്കയുടെ കാലാണ്, അതിന്റെ കൂടെ തഞ്ചം തകജം, പുലി അപ്പോള്‍ വാലും മടക്കി ഓടുകയാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതൊക്കെ,’ വിനീത് പറഞ്ഞു.
പാച്ചുവും അത്ഭുതവിളക്കുമാണ് ഒടുവില്‍ പുറത്ത് വന്ന വിനീതിന്റെ ചിത്രം. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായത്. ചിത്രത്തിലെ വിനീതിന്റെ പ്രകടനത്തിന് ഏറെ പ്രശംസകള്‍ ഉയര്‍ന്നിരുന്നു. മുകേഷ്, പാര്‍വതി, ഇന്നസെന്റ്, അല്‍ത്താഫ്, അഹാന കൃഷ്ണ തുടങ്ങിയരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: vineeth talks about kamboji trolls