മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.
ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്, കല്ല്യാണി പ്രിയദര്ശന്, അജു വര്‍ഗിസ്, ഷാന്‍ റഹ്മാന്, നിവിന്‍ പോളി എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.
മലയാളികൾക്ക് ഓർത്തിരിക്കാൻ നിരവധി ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ – ശ്രീനിവാസൻ. ഇപ്പോഴിതാ മോഹൻലാലിനൊപ്പം സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് പറയുകയാണ് വിനീത്.
തനിക്ക് മോഹൻലാലിനോടൊപ്പവും മമ്മൂട്ടിയോടൊപ്പവും സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതുപോലെ പൃഥ്വിരാജിനൊപ്പം പടം ചെയ്യാനും താത്പര്യമുണ്ടെന്നും വിനീത് പറയുന്നു. എന്നാൽ തനിക്ക് തൃപ്തി വരുന്ന ഒരു തിരക്കഥ റെഡിയായിട്ടില്ലെന്നും വിനീത് പറഞ്ഞു. കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു വിനീത്.
‘എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെ ഒരു പടം ചെയ്യണമെന്ന്. അതുപോലെ രാജു. ഇവരെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളുകളാണ്. ആരാധനയുള്ള ആളുകളാണ് വർക്ക് ചെയ്യണമെന്ന് താത്പര്യമുള്ള ആളുകളാണ്.
ഞാൻ അവരെ വെച്ച് ചില സ്ക്രിപ്റ്റ് എല്ലാം പ്ലാൻ ചെയുന്നുണ്ട്. പക്ഷെ എനിക്കൊരു തൃപ്തി വരുന്നപോലെ ആയിട്ടില്ല. പെട്ടെന്നൊന്നും ഉണ്ടാവാൻ സാധ്യതയില്ല. കാരണം അങ്ങനെ തൃപ്തി വരുന്ന ഒരു വിഷയത്തിലേക്ക് ഞാൻ എത്തിയിട്ടില്ല.
ഞാനൊരു കഥ ആലോചിക്കുമ്പോൾ തന്നെ ഒരു മൂന്നാല് കൊല്ലം അതിങ്ങനെ കൊണ്ടുനടക്കാറുണ്ട്. എന്നിട്ടാണ് സിനിമയെ കുറിച്ച് ആലോചിക്കുക,’വിനീത് ശ്രീനിവാസൻ പറയുന്നു.
Content Highlight: Vineeth sreenvasan Says That He Want to Do Film With Mammootty And Mohanlal