| Monday, 15th April 2024, 2:48 pm

നിവിൻ പോളിയുടെ കൂടെ അഭിനയിച്ചിട്ടില്ലേ നിങ്ങളെന്ന് ചോദിക്കും, ഞാനാണ് സംവിധാനം ചെയ്തതെന്ന് അവർക്കറിയില്ല: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി മലയാള സിനിമയിലേക്ക് കടന്നുവന്ന വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചുട്ടുണ്ട്.

ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വിനീതിന്റെ സിനിമകളിലെല്ലാം ചെന്നൈ ഒരു പ്രധാന ലൊക്കേഷനായി വരാറുണ്ട്.

എന്നാൽ അവിടെ തന്നെ അധികം ആളുകൾക്ക് അറിയില്ലെന്നും രണ്ടുവർഷം മാത്രമേ ആയിട്ടുള്ളൂ എല്ലാവരും തന്നെ തിരിച്ചറിയാൻ തുടങ്ങിയിട്ടെന്നും വിനീത് പറഞ്ഞു.
പലരും തന്നോട് നിവിൻ പോളിയുടെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആളല്ലേ എന്നാണ് ചോദിക്കാറുള്ളതെന്നും വിനീത് പറഞ്ഞു. ലീഫി സ്റ്റോറീസിനോട് സംസാരിക്കുകയായിരുന്നു വിനീത്.

‘പുറത്തുള്ള പലരും എന്നെ ഉണ്ണി മുകുന്ദൻ എന്നാണ് പറയുക. സാർ ഉണ്ണി മുകുന്ദൻ കണ്ടിട്ടുണ്ടെന്ന് അവർ പറയും. 2018, മുകുന്ദനുണ്ണി ഈ രണ്ട് പടത്തിന് ശേഷമാണ് കൂടുതൽ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയത്.

അതുവരെ ചെന്നൈയിൽ ആരും എന്നെ തിരിച്ചറിയില്ലായിരുന്നു. ചില സ്ഥലങ്ങളിൽ പോവുമ്പോൾ മലയാളികൾ തിരിച്ചറിയും. ചില ആളുകൾ ഓം ശാന്തി ഓശാനയിൽ അഭിനയിച്ചിട്ടില്ലേ ജേക്കബിന്റെ സ്വർഗ രാജ്യത്തിൽ അഭിനയിച്ചിട്ടില്ലേ എന്നൊക്ക ചോദിക്കും. നിവിൻ പോളി പടത്തിലെ ആക്ടർ അല്ലേ നിങ്ങൾ എന്നാണ് അവർ ചോദിക്കുക. ആ സിനിമ ഞാനാണ് സംവിധാനം ചെയ്തതെന്നൊന്നും അവർക്ക് അറിയില്ല.

അങ്ങനെ ചില ആളുകൾ മാത്രമേ എന്നെ തിരിച്ചറിയാറുള്ളൂ. ഇപ്പോഴാണ് കൂടുതൽ ആളുകൾ എന്നെ മനസിലാക്കാൻ തുടങ്ങുന്നത്. എന്റെ സ്വാതന്ത്ര്യം പോയി തുടങ്ങിയത് ഇപ്പോഴാണ്. ഒരു രണ്ടുവർഷം ആയിട്ടേയുള്ളൂ. അതുവരെ ഞാൻ സർവ്വ സ്വാതന്ത്ര്യത്തോടെ ജീവിച്ചിരുന്ന ഒരു സ്ഥലമാണ് ചെന്നൈ,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasn Says That now  the people of Chennai began to recognize him

Latest Stories

We use cookies to give you the best possible experience. Learn more