കാത്തിരിപ്പിനൊടുവില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ റിലീസ് ചെയ്തിരിക്കുകയാണ്. ഇതിനോടകം തന്നെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശിപ്പിക്കുകയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തെ പറ്റി പോസിറ്റീവായ റിവ്യൂകളാണ് പുറത്ത് വരുന്നത്.
സോഷ്യല്‍ മീഡിയയില്‍ സിനിമയെ പുകഴ്ത്തിയുള്ള കമന്റുകളും കുറിപ്പും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ‘ഹൃദയം കവരും ഈ ഹൃദയം,എന്നാണ് ഒരു കമന്റ്. മേക്കിംഗും പാട്ടുകളുമൊക്കെ വേറെ ലെവലാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, ഒരു വെള്ളിയാഴ്ച മതി ജീവിതം മാറിമറിയാന്‍, ഇന്ന് പ്രണവിന്റെ ദിവസമാണ് എന്നാണ് മറ്റൊരു കമന്റ്.
സിനിമയെ പറ്റിയുള്ള നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.
‘നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക് നന്ദി. എനിക്കറിയാത്ത് ആളുകളുടെ പോലും പ്രാര്‍ത്ഥന ഒപ്പമുണ്ടായിരുന്നു. എല്ലാവര്‍ക്കും നന്ദി,’ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നെങ്കിലും 21 ന് തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് ശ്രീനിവാസന്‍ തന്നെ രംഗത്ത് വന്നിരുന്നു.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.’
ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: vineeth sreenivasan thanking audience