വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2022ൽ പുറത്തിറങ്ങിയ റൊമാന്റിക്ക് ഡ്രാമ ചലച്ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ നിർവഹിച്ച ചിത്രം വലിയ കളക്ഷനും പ്രേക്ഷക പ്രീതിയും പിടിച്ചു പറ്റിയിരുന്നു.
എന്നാൽ ചിത്രത്തിലെ നായകനായ പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി തനിക്ക് ഇനിയൊരു ചിത്രം സംവിധാനം ചെയ്യാൻ സാധിക്കുമോ എന്നറിയില്ലെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
കൂടാതെ പ്രണവിന്റെ ലൈഫ് വേറെയാണെന്നും അത് തനിക്ക് ഫോളോ ചെയ്യാൻ പറ്റില്ലെന്നും പറയുകയാണ് വിനീത് ശ്രീനിവാസൻ. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രണവിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം താരം തുറന്ന് പറഞ്ഞത്.
ഒരു പുതിയ സിനിമ ചെയ്യാൻ പ്രണവിനെ കൺവിൻസ് ചെയ്യിക്കാനാകുമോ എന്ന സംവിധായകന്റെ ചോദ്യത്തിന് ഉത്തരമായാണ് പ്രണവിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ വിനീത് തുറന്ന് പറഞ്ഞത്.
“നമുക്ക് രണ്ട് പേർക്കും ഒരുമിച്ച് ഇനിയും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഹൃദയം തീരുന്ന സമയത്ത് അവൻ എന്നോട് നമുക്കിനിയും പടം ചെയ്യണമെന്ന് പറഞ്ഞിരുന്നു. പക്ഷെ ഞാൻ പോയി കഥ പറഞ്ഞാൽ അവന് കൺവിൻസ് ആകുമോ എന്നെനിക്ക് സംശയമുണ്ട്. പിന്നെ ചെന്ന് പറയുക എന്ന ഓപ്ഷനെയുള്ളൂ. ഇഷ്ടപ്പെട്ടാൽ പടം ചെയ്യാം,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
കൂടാതെ പ്രണവിന്റെ ലൈഫ് തനിക്ക് ഫോളോ ചെയ്യാൻ സാധിക്കില്ലെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.
“നമ്മളെക്കൊണ്ട് പറ്റുന്ന ജീവിത രീതിയല്ല പ്രണവ് പിന്തുടരുന്നത്.
അടുത്ത സമയത്ത് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്ന രീതിയിൽ പ്രണവൊരു കാൽ നടയാത്ര നടത്തി. ആറര കിലോ വെയിറ്റ് മാത്രം ഉൾക്കൊള്ളാവുന്ന ഒരു ബാഗിൽ അത്യാവശ്യം വേണ്ട സാധനങ്ങളുമായാണ് പ്രണവിന്റെ യാത്ര.
അത് കൊണ്ട് തന്നെ കുറച്ച് ഡ്രസ്സ് മാത്രമേ യാത്രയിൽ കൊണ്ട് പോകാനാവൂ. ഡ്രസ്സ് ഒക്കെ എങ്ങനെ കഴുകും എന്ന് പ്രണവിനോട് ചോദിക്കുമ്പോൾ തലേന്ന് കഴുകി ബാഗിന് മുകളിൽ ഇട്ട് ഉണക്കിയെടുക്കുമെന്നാണ് പ്രണവ് മറുപടി പറഞ്ഞത്. ഇതൊന്നും നമുക്ക് പറ്റുന്ന കാര്യമല്ല,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
2022ൽ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കമാണ് വിനീതിന്റെ അവസാനം റിലീസായ സിനിമ. ശ്യാം പുഷ്ക്കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
Content Highlights: vineeth sreenivasan talks about pranav mohanlal and their upcoming projects