ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആദി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പ്രണവ് നായകനായി അഭിനയിക്കുന്നത്. ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആദി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പ്രണവ് നായകനായി അഭിനയിക്കുന്നത്. ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് വന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. 2022ല്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ തിയേറ്ററില്‍ എത്തിയ ഹൃദയം വമ്പന്‍ വിജയമായിരുന്നു. ഹൃദയത്തിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് നടന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.
‘ഞങ്ങള്‍ക്ക് സിനിമയില്‍ മലയുടെ മുകളില്‍ പോയി ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അപ്പുവിനോട് വിന്റര്‍ വേറെ ഉണ്ടോയെന്നു ചോദിച്ചപ്പോള്‍ അവന്‍ അവന്റെ കയ്യില്‍ ഉള്ളത് കൊണ്ടുവന്നു. നമ്മള്‍ ആദി സിനിമയില്‍ കണ്ടിട്ടുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും മറ്റുമാണ് അവന്‍ കൊണ്ടുവന്നത്.
ഇത് ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ‘ഇത് ഞാന്‍ ആദിയില്‍ യൂസ് ചെയ്തതാണ്. ഞാന്‍ ഡ്രസ് ഒന്നും വാങ്ങുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ ജീത്തു ചേട്ടന്‍ എന്നോട് എടുത്തോളാന്‍ പറഞ്ഞതാണ്’ എന്നായിരുന്നു അവന്റെ മറുപടി.
അതുപോലെ ഒരു ദിവസം അപ്പു സെറ്റില്‍ നല്ല ഒരു പാന്റ്‌സ് ഇട്ട് വന്നു. ഞാന്‍ അപ്പോള്‍ അവനെ കണ്ട ഉടനെ നല്ല രസമുണ്ടല്ലോയെന്ന് ചോദിച്ചു. ഒരു പിങ്ക് കളര്‍ പാന്റ്‌സ് ആയിരുന്നു അത്. അതിന് ‘എല്ലാവരും എന്താ ഇങ്ങനെ പറയുന്നത്’ എന്ന് അപ്പു ചോദിച്ചു.
സാധാരണ അങ്ങനെയൊന്നുമല്ല അവന്‍ വരാറുള്ളത്. പെട്ടെന്ന് നന്നായി റെഡിയായി വന്നപ്പോള്‍ നമുക്ക് എല്ലാവര്‍ക്കും അത്ഭുതമായി. വരുന്ന വഴി തൊട്ട് എല്ലാവരും ഈ കാര്യം അവനോട് പറയുകയാണ്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
വിനീത് ശ്രീനിവാസന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ഒരുക്കിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് നായകനായി എത്തിയത്. ഇരുവരും ഒന്നിച്ച രണ്ടാമത്തെ ചിത്രമാണ് ഇത്. പ്രണവിന് പുറമെ വന്‍ താരനിര തന്നെയാണ് ഈ ചിത്രത്തിലുള്ളത്. തിയേറ്ററില്‍ മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്.
Content Highlight: Vineeth Sreenivasan Talks About Pranav Mohanlal