| Tuesday, 21st March 2023, 10:09 pm

ആ ടൈമിങ് അവന് മാത്രമേയുള്ള, ആ ഏരിയയില്‍ അവനെ വെല്ലാന്‍ ആരുമില്ല: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ ജോഡിയാണ് വിനീത് ശ്രീനിവാസൻ-നിവിൻ പോളി. നിവിനെ നായകനാക്കി ഒരുപിടി മികച്ച ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്യാൻ വിനീത് ശ്രീനിവാസനായിട്ടുണ്ട്.

ഹ്യൂമറിന്റെ ചില ഏരിയകളിൽ നിവിൻ പോളിയെ വെല്ലാൻ മറ്റ് താരങ്ങളിലെന്നും, തനിക്ക് വേണ്ട ചില കാര്യങ്ങൾ മികവോടെ ക്യാമറക്ക് മുന്നിൽ അവതരിപ്പിക്കാൻ അപാര സ്‌ട്രെങ്തുള്ള താരമാണ് നിവിൻ പോളിയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു നിവിൻ പോളിയുടെ അഭിനയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ വിനീത് ശ്രീനിവാസൻ തുറന്ന് പറഞ്ഞത്.

“ഒരു ജേർണി നിവിന്റെ ലൈഫിൽ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ ആഗ്രഹിക്കുന്ന ഒരു നിവിൻ പോളിയുണ്ട്, ഹ്യൂമറിന്റെ ചില ഏരിയകൾ ഉണ്ട്. ആ ഏരിയകൾ നിവിനെ പോലെ ചെയ്യാൻ വേറെയാർക്കും പറ്റില്ല. ടൈമിങിൽ അത് ചെയ്യാനുള്ള സ്‌ട്രെങ്ത് നിവിനുണ്ട്.

അവന്റെ സ്‌ട്രെങ്ത് എന്ന് പറയുന്നത് ഭീകരമാണ്. ആ ഏരിയകളിൽ അവനെ വെല്ലാൻ മറ്റാരുമില്ല. അതിന് വേണ്ടിയിട്ടുള്ള പണി നിവിൻ എടുക്കുന്നുണ്ട്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

അതേസമയം 2010ൽ വിനീത് ശ്രീനിവാസൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളി അഭിനയ രംഗത്തേക്ക് വന്നത്.

പിന്നീട് 2012ൽ വിനീത് തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് നിവിൻ മലയാളം സിനിമ ഇൻഡസ്ട്രിയിൽ എസ്റ്റാബ്ലിഷ്ഡായത്.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരമാണ് നിവിന്റെ  റിലീസിനൊരുങ്ങുന്ന അടുത്ത സിനിമ.

Content Highlights:vineeth sreenivasan talks about nivin pauly’s perfomance

We use cookies to give you the best possible experience. Learn more