വിനീത് ശ്രീനിവാസന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ഒരുക്കിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ തന്നെയായിരുന്നു നായകനായി എത്തിയത്.
വിനീത് ശ്രീനിവാസന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ഒരുക്കിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ തന്നെയായിരുന്നു നായകനായി എത്തിയത്.
ഇരുവരും ഒന്നിച്ച രണ്ടാമത്തെ ചിത്രമാണ് ഇത്. പ്രണവിന് പുറമെ വന്‍ താരനിര തന്നെയാണ് ഈ ചിത്രത്തിലുള്ളത്. ഹൃദയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു കലേഷ് രാമാനന്ദ്. പ്രണവിന്റെ സുഹൃത്തായ സെല്‍വയെന്ന കഥാപാത്രമായാണ് താരമെത്തിയത്.
വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും കലേഷ് അഭിനയിച്ചിരുന്നു. ഇന്ദ്രധനുഷ് എന്ന സംഗീത സംവിധായകനായാണ് കലേഷ് എത്തിയത്. എന്നാല്‍ താന്‍ ഈ കഥാപാത്രത്തിലേക്ക് ആദ്യം സമീപിച്ചത് ലോകേഷ് കനകരാജിനെ ആണെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍.
കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്. ഇന്ദ്രധനുഷ് എന്ന കഥാപാത്രമായി ലോകേഷിന്റെ ലുക്കുള്ള ഒരാള്‍ വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.
‘സിനിമയില്‍ കലേഷ് ചെയ്ത കഥാപാത്രത്തിലേക്ക് ലോകേഷ് കനകരാജിനെ ഞാന്‍ സമീപിച്ചിരുന്നു. ലിയോ സിനിമയുടെ റിലീസിന്റെ മുമ്പായിരുന്നു അത്. ആ കഥാപാത്രം ലോകേഷ് ചെയ്താല്‍ കൊള്ളാമെന്ന് തോന്നുകയായിരുന്നു.
ലോകേഷിന്റെ ലുക്കുള്ള ഒരാള്‍ വേണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ ഈ കാര്യം ചോദിച്ചപ്പോള്‍ ആ സമയം ലിയോ സിനിമയുടെ റിലീസും കാര്യങ്ങളുമായി തിരക്കിലായിരുന്നു. അതുകൊണ്ട് ചെയ്യാന്‍ പറ്റില്ലെന്ന് ആള്‍ ഒരു ഫ്രണ്ട് വഴി കമ്മ്യൂണിക്കേറ്റ് ചെയ്തു.
പിന്നെയാണ് വിശാഖ് എന്നോട് കലേഷിന്റെ കാര്യം പറയുന്നത്. ഹൃദയത്തിലൂടെ അപ്പുവും കലേഷും തമ്മില്‍ ഒരു കോമ്പോ ആളുകളുടെ മൈന്‍ഡില്‍ ഉണ്ട്. അങ്ങനെയൊരു കാസ്റ്റ് വന്നാല്‍ നന്നാകില്ലേയെന്ന് വിശാഖ് ചോദിച്ചപ്പോള്‍ അത് നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് കലേഷ് ആ സിനിമയിലേക്ക് എത്തുന്നത്,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.
Content Highlight: Vineeth Sreenivasan Talks About Lokesh Kanagaraj