ജെയിംസ് ആല്‍ബര്‍ട്ട് എഴുതി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു സൈക്കിള്‍. 2008ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ഭാമ, സന്ധ്യ, വിനു മോഹന്‍, ജഗതി ശ്രീകുമാര്‍ എന്നിവരാണ് അഭിനയിച്ചത്.
ജെയിംസ് ആല്‍ബര്‍ട്ട് എഴുതി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു സൈക്കിള്‍. 2008ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ഭാമ, സന്ധ്യ, വിനു മോഹന്‍, ജഗതി ശ്രീകുമാര്‍ എന്നിവരാണ് അഭിനയിച്ചത്.
റോയിയെന്ന കഥാപാത്രമായാണ് വിനീത് ശ്രീനിവാസന്‍ എത്തിയത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തലശ്ശേരി മാളില്‍ വെച്ച് നടന്ന രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് വിനീത്.
തന്റെ ഏറ്റവും പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാനും ഭാമയും ഒരുമിച്ചുള്ള ഒരു കോമ്പിനേഷന്‍ സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഭാമക്ക് രണ്ടായിരം രൂപയോ മറ്റോ കൊടുത്തിട്ട് ഒന്ന് ചിരിക്കുന്നതാണ് ആ സീന്‍. എത്ര ശ്രമിച്ചിട്ടും ഈ ചിരി ശരിയായില്ല. ഇരുപത്തി രണ്ടോ ഇരുപത്തി മൂന്നോ ടേക്കുകള്‍ പോയി.
അവസാനത്തെ ഇരുപത്തി മൂന്നാമത്തെ ടേക്കില്‍ ഷോട്ട് ഓക്കേയാണെന്ന് പറഞ്ഞതും ആ മാളില്‍ നിന്നുള്ള മുഴുവന്‍ ആളുകളും കയ്യടിച്ചു. ഞാന്‍ ആകെ നാണംകെട്ട് പോയി. ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്ന് കയറി ഫസ്റ്റ് ഫ്‌ളോറില്‍ എത്തിയിട്ട് വേണം ഭക്ഷണം കഴിക്കാന്‍ പോകാന്‍.
അവിടേക്ക് കയറി വരുമ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ഉള്ള ഒരു തലശ്ശേരിക്കാരന്‍ എന്നെ നോക്കിയിട്ട് ‘പാട്ടുപാടിയാല്‍ പോരെ’ എന്ന് ചോദിച്ചു. ഞാന്‍ ആകെ നാറി. അവന്റെ മുഖം ഇന്നും ഞാന്‍ മറന്നിട്ടില്ല,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
വിനീത് ശ്രീനിവാസന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് നായകനായി എത്തിയത്. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. വന്‍താര നിര അഭിനയിച്ചിട്ടുള്ള ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Content Highlight: Vineeth Sreenivasan Talks About Cycle Movie Shooting