മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.
വിനീതിന്റെ സംവിധാനത്തിൽ ഒടുവിൽ ഇറങ്ങിയ വർഷങ്ങൾക്ക് ശേഷവും തിയേറ്ററിൽ മികച്ച വിജയം നേടിയിരുന്നു. തന്റെ കുട്ടിക്കാലത്തെ കുറിച്ച് സംസാരിക്കുകയാണ് വിനീത്.
പണ്ട് വെക്കേഷൻ സമയത്ത് അച്ഛൻ ശ്രീനിവാസനൊപ്പം ഷൂട്ടിങ് ലൊക്കേഷനിൽ പോവുമായിരുന്നുവെന്നും സിനിമകൾ കാണുമായിരുന്നുവെന്നും വിനീത് പറയുന്നു. അന്ന് കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ടം തേന്മാവിൻ കൊമ്പത്താണെന്നും വിനീത് പറഞ്ഞു. ശ്രീനിവാസന്റെ തിരക്കഥകളിൽ ഏറ്റവും ഇഷ്ടം സന്ദേശം ആണെന്നും താരം സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് പറഞ്ഞു.
‘വെക്കേഷൻകാലത്ത് അച്ഛന് എവിടെയാണോ ഷൂട്ടിങ് അവിടേക്ക് പോകും, ഒന്നിച്ച് താമസിക്കുന്ന ആ ദിവസങ്ങളിൽ അച്ഛനൊപ്പം തിയേറ്ററിൽ പോയി സിനിമ കാണാറുണ്ട്. അങ്ങനെ കണ്ട് ഇഷ്ടപ്പെട്ട സിനിമകളിൽ തേൻമാവിൻ കൊമ്പത്താണ് ഒന്നാംസ്ഥാനത്ത്.
അച്ഛന്റെ സിനിമകളിൽ ഇന്നും പ്രിയപ്പെട്ടത് ‘സന്ദേശ’മാണ്. കഥ പറഞ്ഞ രീതിയും അതിലെ രാഷ്ട്രിയഹാസ്യവും ഇന്നും പ്രസക്തമാണ്. സ്‌കൂൾകാലം കഴിഞ്ഞതോടെ സിനിമയോടുള്ള സമീപനത്തിലും ഇഷ്ടങ്ങളിലുമെല്ലാം മാറ്റം വന്നു.
അച്ഛനിലെ എഴുത്തുകാരനെയാണ് പിന്നീട് ഞാനേറെ ഇഷ്ടപ്പെട്ടത്. ചുറ്റുമുള്ള ഒരുപാട് ജീവിതങ്ങളെ അച്ഛൻ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നു,’വിനീത് ശ്രീനിവാസൻ പറയുന്നു.
Content Highlight: vineeth sreenivasan Talk About Thenmavin Kombath Movie