മലയാളത്തിൽ വലിയ ആരാധകരുള്ള സിങ്ങർ, മ്യൂസിക് ഡയറക്ടർ കോമ്പോയാണ് വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ.
മലയാളത്തിൽ വലിയ ആരാധകരുള്ള സിങ്ങർ, മ്യൂസിക് ഡയറക്ടർ കോമ്പോയാണ് വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ.
ഇരുവരും ചേർന്ന് ഒരുക്കിയ മിക്ക ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ കയറിയിട്ടുമുണ്ട്. ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബ് മുതൽ, തിര, ജേക്കബിന്റെ സ്വർഗ രാജ്യം, തട്ടത്തിൽ മറയത്ത് തുടങ്ങി ഒന്നിച്ച് വർക്ക് ചെയ്ത എല്ലാ ചിത്രങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു.
അത്തരത്തിൽ എം. മോഹനന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ചിത്രമായിരുന്നു ‘ അരവിന്ദന്റെ അതിഥികൾ’. ഷാൻ റഹ്മാൻ ഒരുക്കിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും വലിയ സ്വീകാര്യതയും നേടിയിരുന്നു. എന്നാൽ ചിത്രത്തിലെ പാട്ടുകൾ ഇറങ്ങിയ സമയത്ത് പ്രേക്ഷകരിൽ നിന്ന് വിമർശനങ്ങൾ ഉയർന്ന് വന്നിരിന്നുവെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.
സിനിമ ഇറങ്ങിയ ശേഷം സ്വീകരിക്കപ്പെട്ടെന്നും ഈയിടെ ഒരു പരിപാടിക്കായി ദുബായിൽ പോയപ്പോൾ കാണികൾ അത് ഏറ്റുപാടിയെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. ലീഫി സ്റ്റോറീസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഈയടുത്ത് ഞാൻ ഷാനിന്റെ കൂടെ ദുബായിൽ പരിപാടി ചെയ്തപ്പോൾ ഞങ്ങൾ അവിടെ അരവിന്ദന്റെ അതിഥികളിലെ രാസാത്തി എന്ന പാട്ട് പാടി. അത് പാടുമ്പോൾ പ്രേക്ഷകർ ഞങ്ങളുടെ കൂടെ പാടുകയായിരുന്നു.
പക്ഷെ ആ പാട്ട് ഇറങ്ങിയ സമയത്ത് ആരും ശ്രദ്ധിച്ചിരുന്നില്ല. കണ്ണേ തായ് മലരേ എന്ന പാട്ടൊക്കെ ഇറക്കുമ്പോൾ ഞങ്ങൾക്ക് വലിയ പ്രതീക്ഷയായിരുന്നു. കാരണം ഞങ്ങൾ ആ സിനിമയിലെ സീനുകൾ കണ്ട്, ബാക്ക്ഗ്രൗണ്ട് സ്കോർ കണ്ട് ആ പാട്ടിനെ സ്നേഹിച്ചിട്ടാണ് ഈ പാട്ട് ഇറക്കുന്നത്. പക്ഷെ ഇറക്കിയ സമയത്ത്, ഇതെന്ത് പാട്ടാണ് എന്നാണ് ആളുകൾ ചോദിച്ചത്. ഇതാണോ ഷാൻ റഹ്മാന്റെ മ്യൂസിക് എന്നായിരുന്നു ഒരുപാട് പേര് ചോദിച്ചത്.
ഇതാർക്കും ഇഷ്ടപ്പെടുന്നില്ലേ എന്നായിരുന്നു ഞങ്ങൾ ചിന്തിച്ചത്. കാരണം ഞങ്ങൾക്ക് മനസിലാവുന്നില്ലായിരുന്നു. അതുപോലെ തന്നെയായിരുന്നു തട്ടത്തിൻ മറയത്തിലെ മുത്തുചെപ്പി എന്ന പാട്ട് ഇറങ്ങിയപ്പോഴും,’വിനീത് ശ്രീനിവാസൻ പറയുന്നു.
Content Highlight: Vineeth Sreenivasan Talk About Songs In Aravindhante Adhithikal Movie