മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.
ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിച്ച വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. പ്രണവിനൊപ്പം ധ്യാൻ ശ്രീനിവാസനും നായകനായി എത്തിയ ചിത്രത്തിൽ നിവിൻ പോളിയും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ഇപ്പോഴിതാ തനിക്ക് സിനിമ ചെയ്യാൻ ആഗ്രഹമുള്ള താരങ്ങളെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസൻ.
തനിക്ക് മോഹൻലാലിനോടൊപ്പവും മമ്മൂട്ടിയോടൊപ്പവും സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതുപോലെ പൃഥ്വിരാജിനൊപ്പം പടം ചെയ്യാനും താത്പര്യമുണ്ടെന്നും വിനീത് പറയുന്നു. എന്നാൽ തനിക്ക് തൃപ്തി വരുന്ന ഒരു തിരക്കഥ റെഡിയായിട്ടില്ലെന്നും വിനീത് പറഞ്ഞു. കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു വിനീത്.
‘എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെ ഒരു പടം ചെയ്യണമെന്ന്. അതുപോലെ രാജു. ഇവരെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളുകളാണ്. ആരാധനയുള്ള ആളുകളാണ് വർക്ക് ചെയ്യണമെന്ന് താത്പര്യമുള്ള ആളുകളാണ്.
ഞാൻ അവരെ വെച്ച് ചില സ്ക്രിപ്റ്റ് എല്ലാം പ്ലാൻ ചെയുന്നുണ്ട്. പക്ഷെ എനിക്കൊരു തൃപ്തി വരുന്നപോലെ ആയിട്ടില്ല. പെട്ടെന്നൊന്നും ഉണ്ടാവാൻ സാധ്യതയില്ല. കാരണം അങ്ങനെ തൃപ്തി വരുന്ന ഒരു വിഷയത്തിലേക്ക് ഞാൻ എത്തിയിട്ടില്ല.