പ്രൊമോഷന് വന്നിരുന്നാലും ആ കഥാപാത്രത്തെ കുറിച്ച് ഒന്നും പറയാൻ നിവിന് കഴിയില്ല: വിനീത് ശ്രീനിവാസൻ
Entertainment
പ്രൊമോഷന് വന്നിരുന്നാലും ആ കഥാപാത്രത്തെ കുറിച്ച് ഒന്നും പറയാൻ നിവിന് കഴിയില്ല: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th April 2024, 7:55 am

മലയാളത്തിൽ ഏറെ ആരാധകരുള്ള ആക്ടർ ഡയറക്ടർ കോമ്പോയാണ് നിവിൻ പോളി – വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്റെയും നിവിൻ പോളിയുടെയും ആദ്യ സിനിമയായിരുന്നു മലർവാടി ആർട്സ് ക്ലബ്ബ്‌.

ശേഷമിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രം വലിയ വിജയമായതോടെ ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിപ്പായി. ജേക്കബിന്റെ സ്വർഗരാജ്യം, വിനീതിന്റെ രചനയിൽ ഒരുങ്ങിയ വടക്കൻ സെൽഫി എന്നീ ചിത്രങ്ങളിലെല്ലാം നിവിന്റെ വലിയ വിജയമായ സിനിമകൾ ആയിരുന്നു.

എട്ടുവർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന സിനിമയിൽ അതിഥി വേഷത്തിലാണ് നിവിൻ പോളി എത്തുന്നത്. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെ കുറിച്ച് അധികം പറയാൻ കഴിയില്ലെന്നും അത് പ്രേക്ഷകർ തിയേറ്ററിൽ ചെന്ന് കാണട്ടെയെന്നും വിനീത് പറയുന്നു. പ്രൊമോഷന് വേണ്ടി വിളിച്ചാലും ആ കഥാപാത്രത്തെ കുറിച്ച് നിവിന് ഒന്നും പറയാൻ കഴിയില്ലെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. സ്കൈലാർക്ക് പിക്ചേഴ്സ് എന്റർടൈൻമെന്റിനോട് സംസാരിക്കുകയായിരുന്നു താരം.

‘നിവിന്റെ ഒരു ഏരിയ ഉണ്ട്. അതിനെ കുറിച്ച് ഞങ്ങൾ അങ്ങനെ ഒന്നും പുറത്ത് പറഞ്ഞിട്ടില്ല. ആകെ പറഞ്ഞിട്ടുള്ളത് ആ ടീസറിലുള്ള ഡയലോഗ് മാത്രമാണ്. അത് തിയേറ്ററിൽ കാണട്ടെ എന്ന ഒരു ഇതിൽ ഇങ്ങനെ വെച്ചതാണത്.

നിവിൻ ആണെങ്കിലും നമ്മുടെ റിലീസിന് മുമ്പ് അധികം ആ കഥാപാത്രത്തെ കുറിച്ച് പറയണ്ടാ എന്നൊരു തീരുമാനത്തിലാണ്.

കാരണം നിവിൻ പ്രൊമോഷന് വേണ്ടി വന്നിരുന്നാലും ആ കഥാപാത്രത്തെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ കഴിയില്ല. അത് തിയേറ്ററിൽ വന്ന് ആളുകൾ കാണട്ടെ,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Nivin Pauly’s Character In Varshangalkk Shesham Movie