| Saturday, 20th April 2024, 11:34 am

അന്ന് വേദിയിൽ എനിക്കൊപ്പം പാടിയ ആ കൊച്ചു കുട്ടി പിന്നീട് എന്റെ നായികയായി: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ആളാണ് വിനീത് ശ്രീനിവാസന്‍. വിനീതിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം തിയേറ്ററിൽ തകർത്തോടുകയാണ്.

നടി നസ്രിയയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസൻ. ടെലിവിഷൻ പരിപാടികളിലൂടെ അവതാരികയായി കടന്ന് വന്ന് തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയ നടിയാണ് നസ്രിയ നസിം.


നസ്രിയയെ ചെറുപ്പം മുതലേ തനിക്ക് അറിയാമെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. പണ്ട് ഗൾഫ് രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാൻ പോയപ്പോൾ നസ്രിയ തനിക്കൊപ്പം പാടിയിട്ടുണ്ടെന്നും അന്ന് നസ്രിയ വളരെ ചെറുതായിരുന്നുവെന്നും വിനീത് പറയുന്നു.

പിന്നീട് കാലങ്ങൾക്ക് ശേഷം ‘ ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ തങ്ങൾ ഒന്നിച്ചഭിനയിച്ചുവെന്നും വിനീത് പറയുന്നു. മൈൽസ്റ്റോൺ മേക്കർസിനോട് സംസാരിക്കുകയായിരുന്നു താരം.

‘നസ്രിയ തീരെ ചെറുതായിരുന്ന സമയത്ത് ഞാൻ നസ്രിയയുടെ കൂടെ പാട്ടുപാടിയിട്ടുണ്ട്. അവൾ വളരെ ചെറുതായിരുന്നു. അവൾ അഞ്ചാം ക്ലാസിലോ നാലാം ക്ലാസിലോ പഠിച്ചിരുന്ന സമയത്ത് ഞാൻ അവിടെ അൽ നാസറിൽ പാട്ട് പാടാൻ പോയ സമയത്ത് കുട്ടിയായിട്ട് അന്ന് നമ്മുടെ കൂടെ വന്ന് പാടുമായിരുന്നു.


അതാണ് അവളെ കുറിച്ച് എന്റെ ഓർമയിൽ ഉള്ളത്. പിന്നീട് ഞങ്ങൾ ഓം ശാന്തി ഓശാനയിൽ ഒന്നിച്ചഭിനയിച്ചു,’വിനീത് ശ്രീനിവാസൻ പറയുന്നു.

അതേസമയം സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കിയ വിനീതിന്റെ ഏറ്റവും പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തില്‍ നിവിന്‍ പോളിയും അതിഥിവേഷത്തിലെത്തുന്നുണ്ട്. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രം 1970കളുടെ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.

Content Highlight: Vineeth Sreenivasan Talk About Nasriya Nazim

We use cookies to give you the best possible experience. Learn more