| Monday, 15th April 2024, 9:42 am

അപ്പുവിനോട് ലാലേട്ടന്റെ ഒരു കാര്യം ചെയ്യാൻ മാത്രമേ പറഞ്ഞുള്ളൂ, അത് കാണാനുള്ള ആഗ്രഹം കൊണ്ടായിരുന്നു: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നിവിൻ പോളിയും ഒരു അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടുന്നത്.

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ഒന്നിക്കുന്ന ചിത്രം, കാലങ്ങൾക്ക് ശേഷം നിവിൻ പോളി അഭിനയിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം അങ്ങനെ നിരവധി പ്രത്യേകതകളുള്ള ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.

ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ തൊട്ട് ചിത്രത്തിലെ പ്രണവിന്റെ ഗെറ്റപ്പ് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ പടത്തിലെ ആദ്യ ഗാനമായ ‘ മധു പകരൂ’ ഇറങ്ങിയതോടെ പ്രണവിന് മോഹൻലാലുമായുള്ള സാമ്യതകൾ വലിയ ചർച്ചകൾ സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നു. ഇത് പഴയ ലാലേട്ടൻ ആണെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

എന്നാൽ പ്രണവിനെ കൊണ്ട് ഒന്നും ഇമിറ്റേറ്റ് ചെയ്യിച്ചിട്ടില്ലെന്നും മോഹൻലാലിനെ പോലെ മീശ പിരിക്കുന്നത് മാത്രമാണ് അവനോട്‌ ആകെ പറഞ്ഞിട്ടുള്ളുവെന്നും അത് കാണാനുള്ള ആഗ്രഹം കൊണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു വിനീത്.

‘പല ആളുകൾക്കും തോന്നലുണ്ടാവും അത് ഇമിറ്റേറ്റ് ചെയ്യിപ്പിച്ചതായിരിക്കുമെന്ന്. സത്യമായിട്ടും അങ്ങനെയല്ല. മീശ പിരിക്കുന്നത് മാത്രമാണ് അവനോട് ഞങ്ങൾ ചെയ്യാൻ പറഞ്ഞിട്ടുള്ളൂ. അത് അങ്ങനെ കാണാനുള്ള ഒരു ആഗ്രഹം കൊണ്ടാണ്.

അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിൽ ലാലേട്ടൻ ഇങ്ങനെ രണ്ട് മദ്യ കുപ്പികൾ ഒരുമിച്ച് അടിക്കുന്നുണ്ട്. അതുപോലെ അപ്പു വരുന്ന സമയത്ത് അവൻ അങ്ങനെ ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നിയിട്ടാണ് അതും അങ്ങനെ പറഞ്ഞത്.

അങ്ങനെ രണ്ടുമൂന്ന് കാര്യങ്ങൾ മാത്രമേ ലാലേട്ടൻ പറഞ്ഞൊരു സാധനം ഞങ്ങൾ അപ്പുവിനോട് ചെയ്യാൻ പറഞ്ഞിട്ടുള്ളൂ. ബാക്കി അഭിനയിക്കുമ്പോൾ വന്നതെല്ലാം ഓട്ടോമെറ്റിക്കലി അവന്റെ ബോഡിയിൽ വന്നതാണ്,’ വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Mohanlal Reference Of Pranav In Varshangalkk Shesham Movie

Latest Stories

We use cookies to give you the best possible experience. Learn more