എന്നെ കുറെക്കാലത്തിനുശേഷം ഞെട്ടിച്ച മലയാള സിനിമ അതാണ്: വിനീത് ശ്രീനിവാസൻ
Entertainment
എന്നെ കുറെക്കാലത്തിനുശേഷം ഞെട്ടിച്ച മലയാള സിനിമ അതാണ്: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st March 2024, 10:28 pm

മലയാളികളുടെ പ്രിയ താരപുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി സിനിമയിലേക്ക് കടന്ന് വന്ന വിനീത് പിന്നീട് നായകനായും സംവിധായകനായുമെല്ലാം മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്.

ഹൃദയം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ വിനീത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വർഷങ്ങൾക്ക് ശേഷമാണ് വിനീതിന്റെ ഏറ്റവും പുതിയതായി ഇറങ്ങാനുള്ള ചിത്രം. ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്.

മലയാള സിനിമയിൽ വന്ന മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് വിനീത്. മഞ്ഞുമ്മൽ ബോയ്സ് തമിഴ് നാട്ടിൽ നേടിയ വിജയം തന്നെ ഞെട്ടിച്ചെന്നും. മറ്റ് ഭാഷയിൽ മലയാള സിനിമ കൂടുതലായി സ്വീകരിക്കപ്പെടുന്നത് അടിപൊളിയാണെന്നും താരം പറഞ്ഞു. ഏഷ്യാനെറ്റ്‌ ന്യൂസിനോട് സംസാരിക്കുകയായിരുന്നു വിനീത്.

‘മഞ്ഞുമ്മൽ ബോയ്സാണ് ഞാൻ കുറെ കാലത്തിന് ശേഷം ഞെട്ടിപ്പോയ ഒരു സിനിമ. ശരിക്കും പറഞ്ഞാൽ തമിഴ്നാട്ടിൽ ഒറ്റ മലയാളി പോലുമില്ലാത്ത ഒരു തിയേറ്ററിൽ ഫുൾ കയ്യടികൾക്ക് ഇടയിൽ ഇരുന്ന് ഞാൻ കണ്ട ഒരു സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.

നമ്മൾ എല്ലാകാലത്തും തമിഴ് പടം സബ്ടൈറ്റിൽ ഇല്ലാതെ കണ്ടിട്ടുണ്ട്. ഇപ്പോൾ അവർക്ക് നമ്മുടെ ഭാഷ മനസിലായി വരുന്നുണ്ട്.


അവർ സംസാരിക്കുന്നതും കുറച്ച് സ്പീഡിൽ ആണല്ലോ. നേരത്തെയൊന്നും തമിഴ് ആളുകൾക്ക് മനസിലാവില്ലായിരുന്നു. ഇപ്പോൾ ഒ. ടി. ടിയിൽ കണ്ട് കണ്ട് അവർക്ക് അത് ക്യാച്ച് ചെയ്യാൻ പറ്റുന്നുണ്ട്.

അത് നല്ലതാണ്. കാരണം നമ്മുടെ ഒറിജിനൽ ഡബ്ബിൽ തന്നെ പടം ഇറക്കാൻ കഴിയും. നമ്മൾ മറ്റ് ഭാഷ ചിത്രങ്ങൾ അങ്ങനെയല്ലേ കാണുന്നത്. അതുപോലെ മറ്റുള്ളവരും മലയാള സിനിമ കാണുന്ന ഒരു നിലയിൽ എത്തിയാൽ അടിപൊളിയായിരിക്കും,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Manjummal Boys