മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.
ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.
ഇന്നലെ തിയേറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരുടെ മികച്ച പ്രകടനത്തോടൊപ്പം നിവിൻ പോളിയുടെ ഒരു തിരിച്ചുവരവാണ് വർഷങ്ങൾക്ക് ശേഷമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സിനിമാ ആഗ്രഹവുമായി തമിഴ്നാട്ടിലെ കോടമ്പാക്കത്തേക്ക് പോവുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം. തമിഴ്‌നാട്ടിലെല്ലാം ആരാധകർ അവരുടെ ഇഷ്ടതാരങ്ങളുടെ ഫോട്ടോയിലും കട്ട് ഔട്ടിലുമെല്ലാം പാലഭിഷേകം നടത്തുന്നത് സാധാരണമാണ്. പാലഭിക്ഷേകം കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത് ശ്രീനിവാസൻ.
താൻ പാലഭിക്ഷേകം കണ്ടിട്ടുണ്ടെന്നും രജിനികാന്തിന്റെ കബാലിക്ക് പോയപ്പോഴെല്ലാം അതുണ്ടായിരുന്നുവെന്നും വിനീത് പറയുന്നു. അജിത്തിന്റെ ചിത്രങ്ങൾ പറ്റുന്ന പോലെ ആദ്യ ദിനം തന്നെ കാണാൻ ശ്രമിക്കാറുണ്ടെന്നും വിനീത് പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു വിനീത്.
‘പാലഭിക്ഷേകം ഞാൻ കണ്ടിട്ടുണ്ട്. ഞാൻ അതിന് പോയിട്ടൊന്നുമില്ല. ഏറ്റവും അവസാനമായി ഞാൻ കണ്ടത് കബാലിയുടെ സ്ക്രീനിങ്ങിനാണ്. പിന്നെ അജിത്തിന്റെ വിവേകത്തിന് പോയപ്പോൾ. അജിത്തിന്റെ സിനിമകൾ പറ്റുന്ന പോലെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാറുണ്ട്,’വിനീത് ശ്രീനിവാസൻ പറയുന്നു.
Content Highlight: Vineeth Sreenivasan Talk About Fans Celebration In Thamizhnadu