മലയാളികളുടെ ഇഷ്ട താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. വിനീത് സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ നായകനായാണ് ധ്യാൻ മലയാള സിനിമയിലേക്ക് എത്തുന്നത്.
മലയാളികളുടെ ഇഷ്ട താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. വിനീത് സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ നായകനായാണ് ധ്യാൻ മലയാള സിനിമയിലേക്ക് എത്തുന്നത്.
ശേഷം ഹാസ്യതാരമായും നായകനായും തിളങ്ങിയ ധ്യാൻ ലവ് ആക്ഷൻ ഡ്രാമയെന്ന സിനിമയിലൂടെ സംവിധായക കുപ്പായവുമണിഞ്ഞു. ഇപ്പോൾ അഭിമുഖങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ധ്യാൻ. സിനിമകൾ പോലെ താരത്തിന്റെ അഭിമുഖങ്ങൾക്കും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്.
കഥപറയാനുള്ള കഴിവ് നന്നായിട്ടുള്ള ആളാണ് ധ്യാനെന്നും ആളുകൾ അതുകൊണ്ടാണ് അവന്റെ കഥകൾ കേട്ടിരിക്കുന്നതെന്നും വിനീത് ശ്രീനിവാസൻ പറയുന്നു.
സ്റ്റാൻഡ് അപ്പ് കോമഡി പോലെ അവന്റെ കഥകൾ കേൾക്കുന്ന ചിലരുണ്ടെന്നും അവൻ അതെല്ലാം സിനിമയിലൂടെയും ചെയ്യട്ടെയെന്നും വിനീത് പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു താരം.
‘കഥപറയാനുള്ള ഒരു സ്കില്ലുണ്ട് ധ്യാനിന്. അത് നമുക്ക് മാത്രമേ നേരത്തെ അറിയുമായിരുന്നുള്ളൂ. അവന്റെ സിനിമയുടെ കഥ അവൻ എടുത്ത് വെച്ചതിനേക്കാൾ നന്നായി അവൻ പറയും. അവന്റെ നറേഷനൊക്കെ കേൾക്കാൻ നല്ല രസമാണ്. ഇപ്പോൾ അത് നാട്ടുകാർ മൊത്തം കേൾക്കുന്നുണ്ടല്ലോ. അതൊക്കെ രസമുള്ള കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്.
മിഡിലീസ്റ്റിലൊക്കെ പോവുമ്പോൾ അവിടെ ഉള്ള ആളുകൾ ജോലിയൊക്കെ കഴിഞ്ഞ് വന്ന് റൂമിൽ ഇരിക്കുന്ന സമയത്ത് ഭക്ഷണമൊക്കെ കഴിക്കുമ്പോൾ അവരുടെ ഒരു ടൈം പാസ് പോലെയാണ് ധ്യാനിന്റെ ഒരു ഇന്റർവ്യൂ. ഒരു സ്റ്റാൻഡ് അപ്പ് കോമഡിയൊക്കെ കാണുന്ന പോലെയാണ് അവന്റെ ഇന്റർവ്യൂ. ആളുകൾക്ക് അത്തരത്തിൽ ഒരു ആശ്വാസം കിട്ടുന്നുണ്ടല്ലോ. അതവന് ചെയ്യാൻ പറ്റുന്നത് രസമുള്ള കാര്യമാണ്. അതവൻ സിനിമയിലൂടെയും ചെയ്യട്ടെ.
അവൻ എന്താണെന്ന് ഒരു ഒളിയും മറയുമില്ലാതെ അവൻ ആളുകൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. അത് ആളുകൾക്ക് ഇഷ്ടവുമാണ്,’വിനീത് ശ്രീനിവാസൻ പറയുന്നു.
Content Highlight: Vineeth Sreenivasan Talk About Dhyan Sreenivasan