മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.
ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.
വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നതിനിടയിൽ ഇത് ചേട്ടന്റെ നല്ല സിനിമയായിരിക്കുമെന്ന് ധ്യാൻ പറഞ്ഞിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു വിനീത്.
‘വർഷങ്ങൾക്ക് ശേഷം ഷൂട്ട് ചെയ്യുന്നതിന്റെ മൂന്നാമത്തെ ദിവസം ധ്യാൻ എന്നോട് ഒരു കാര്യം പറഞ്ഞു. വർഷങ്ങൾക്ക് ശേഷത്തെ കുറിച്ച് ധ്യാൻ പറയുന്ന ആദ്യത്തെ കമന്റ് ആയിരുന്നുവത്. ചിത്രത്തിന്റെ രണ്ടാം പകുതിയെ കുറിച്ചൊന്നും ആർക്കും അറിയില്ല.
ഒരു സീൻ എടുക്കുന്നതിനിടയിൽ അവൻ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, ഇത് ചിലപ്പോൾ ഏട്ടന്റെ ഏറ്റവും നല്ല സിനിമയായിരിക്കുമെന്ന്. ഞാൻ പറഞ്ഞു ധ്യാനെ ഇപ്പോഴെ ഇങ്ങനെ പറയല്ലേ ഇനിയും ഷൂട്ട് ബാക്കിയുണ്ടെന്ന്. ധ്യാൻ പറഞ്ഞു, അല്ല ഞാൻ പറഞ്ഞതാണെന്ന്,’വിനീത് ശ്രീനിവാസൻ പറയുന്നു.
മുമ്പ് കഥപറയുമ്പോൾ എന്ന ചിത്രം ആദ്യമായി കണ്ടപ്പോൾ, എല്ലാവർക്കും അതത്ര വർക്ക് ആയില്ലെന്നും എന്നാൽ ധ്യാൻ, ചിത്രത്തിലെ മമ്മൂട്ടിയുടെ ക്ലൈമാക്സ് മാത്രം മതി പടം വിജയിക്കാൻ എന്ന് പറഞ്ഞിരുന്നുവെന്നും വിനീത് പറഞ്ഞു.
‘കഥപറയുമ്പോളിന്റെ സ്‌ക്രീനിങ് കഴിഞ്ഞപ്പോൾ അതിന്റെ ക്ലൈമാക്സ് മാത്രമേ എല്ലാവർക്കും വർക്ക് ആയുള്ളൂ. ക്ലൈമാക്സിലെ മമ്മൂട്ടി അങ്കിളിന്റെ സ്പീച്ചുണ്ടല്ലോ, അത് മാത്രമേ എല്ലാവർക്കും വർക്കായിട്ടുള്ളൂ. ടോട്ടൽ ഫിലിമിൽ എല്ലാവർക്കും നല്ല സംശയം ഉണ്ടായിരുന്നു. അന്ന് ധ്യാൻ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു പടം നന്നായി ഓടുമെന്ന്.
ഞാൻ അപ്പോൾ അവനോട് പറഞ്ഞു, ധ്യാനെ നമ്മുടെ അടുത്ത് ഒന്നുമില്ല പടത്തിന്റെ അവസാനം വരെ. ആകെ ആ ക്ലൈമാക്സ് മാത്രമേയുള്ളൂവെന്ന്. അപ്പോൾ ധ്യാൻ പറഞ്ഞു ആ ക്ലൈമാക്സിന്റെ ബലത്തിൽ പടം ഓടുമെന്ന്,’വിനീത് പറഞ്ഞു.
Content Highlight: Vineeth Sreenivasan Talk About Dhyan’s Statement About Varshangalkk Shesham Movie