Advertisement
Entertainment
വർഷങ്ങൾക്ക് ശേഷത്തിൽ എല്ലാവരും ആസ്വദിച്ചു ചെയ്ത ഷോട്ടാണത്, ഒരു പ്രത്യേകതയുണ്ട്: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 05, 02:23 am
Friday, 5th April 2024, 7:53 am

മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സംവിധായകനായ വിനീതിന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമാണ് നിവിൻ പോളി, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, ബേസിൽ തുടങ്ങിയവരെയെല്ലാം. എന്നാൽ ഇവരെല്ലാം ഒന്നിച്ച് വരുന്ന സിനിമയെന്ന പ്രേത്യേകത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിനുണ്ട്.

എല്ലാവരും ഒന്നിച്ചു വരുന്ന ഷോട്ട് മൂന്നാർ വെച്ചാണ് ചെയ്തതെന്നും ഏറ്റവും ആസ്വദിച്ചു ചെയ്ത സീനാണ് അതെന്നും വിനീത് ശ്രീനിവാസൻ പറയുന്നു. എല്ലാവരും ഒന്നിക്കുന്ന ഷോട്ടിൽ ബഹളമായിരിക്കുമെന്നും കൗമുദി മൂവീസിനോട്‌ താരം പറഞ്ഞു.

 

‘തിരയിൽ ധ്യാനും ബേസിലും ഉണ്ടായിരുന്നു. ബേസിൽ അതിൽ സഹ സംവിധായകനായിരുന്നു ധ്യാൻ അഭിനയിക്കുകയും. പിന്നെ ഒരു വടക്കൻ സെൽഫി, തട്ടത്തിൻ മറയത്ത് അങ്ങനെ പുറകോട്ട് പോയാൽ എല്ലാ പടത്തിലും നിവിനും അജുവുമൊക്കെ ഉണ്ടായിരുന്നു.

എല്ലാവരും ഒന്നിച്ചു വരുന്ന ഒരു ഷോട്ട് മൂന്നാർ വെച്ചാണ് എടുത്തത്. അവിടെ വെച്ചുള്ള ഷോട്ട് ഞങ്ങൾ എല്ലാവരും നന്നായി ആസ്വദിച്ചാണ് ചെയ്തത്.


കാരണം ആ സീനിലാണ് ഇവരെല്ലാവരും ഒന്നിച്ചു വരുന്നത്. എല്ലാവരും ഒന്നിച്ചു വരുമ്പോൾ ഫ്രെയിമിനകത്ത് മുഴുവൻ ബഹളമാണ്,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About A Scene In Varshangalkk Shesham Movie