വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്. എന്നാല്‍ ഇതിന് മുമ്പ് തന്നെ ഒരു സിനിമയുടെ കഥയുമായി ദുല്‍ഖര്‍ സല്‍മാനെ താന്‍ സമീപിച്ചിരുന്നുവെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍.
ദുല്‍ഖര്‍ സിനിമയില്‍ വരാത്ത കാലാമായിരുന്നു അതെന്നും തന്റെ സിനിമയുടെ പ്രൊഡ്യൂസറാകാന്‍ വേണ്ടിയാണ് അദ്ദേഹത്തെ കണ്ടെതെന്നും വിനീത് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീതിന്റെ പ്രതികരണം.
സിനിമ പ്രൊഡക്ഷനില്‍ താല്‍പര്യമുണ്ടെന്ന് തന്നോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ദുല്‍ഖറിനെ സമീപിച്ചതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ മലര്‍വാടിക്ക് മുമ്പ് ആദ്യമായിട്ട് ദുല്‍ഖറിന്റെ അടുത്താണ് ചെല്ലുന്നത്. അന്ന് ദുല്‍ഖര്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല. ദുല്‍ഖര്‍ ആ സമയം ചെന്നൈയിലുണ്ട്. അത്തരത്തില്‍ ഞങ്ങള്‍ക്ക് സൗഹൃദം ഉണ്ട്. സിനിമ പ്രൊഡക്ഷന് താല്‍പര്യമുണ്ടെന്ന് എന്നോട് പറഞ്ഞ ഓര്‍മയിലാണ് ഞാന്‍ അദ്ദേഹത്തിനടുത്ത് കഥ പറയാന്‍ ചെല്ലുന്നത്.
ആ സിനിമക്ക് വേണ്ടി കമ്പോസ് ചെയ്ത ഒരു പാട്ട് ഉണ്ട്. ഏതെങ്കിലും കാലത്ത് ഷാന്‍ റഹ്‌മാനൊപ്പം ഒരു സിനിമയില്‍ ആ പാട്ട് വരാം,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
ഈ ഗാനം ഒന്ന് പാടാമോ എന്ന അവതാരകയുടെ ചോദ്യത്തിന് ഇല്ലായെന്നും ‘ഒരു വണ്ടി നിന്ന് പോയാലും’ എന്നതാണ് ഇതിന്റെ വരികളെന്നും വിനീത് പറഞ്ഞു.
അതേസമയം, പൂക്കാലമാണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വിജയരാഘവനും കെ.പി.എസി ലീലയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.