| Thursday, 30th September 2021, 8:27 pm

വിനീത് ശ്രീനിവാസന്‍ വീട്ടു തടങ്കലില്‍ !!

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ വീട്ടു തടങ്കലില്‍ എന്ന വാര്‍ത്ത കേട്ട് നടുങ്ങിയിരിക്കുകയാണ് സിനിമാ ലോകം. ചക്രഭൂമി ഡെയ്‌ലി എന്ന പത്രത്തിലെ വാര്‍ത്തയിലാണ് താരം വീട്ടു തടങ്കലിലാണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

പുതിയ സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ റിലീസാണ് വ്യത്യസ്തമായ രീതിയില്‍ താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് വിനീത് തന്റെ സിനിമയുടെ സിനിമയുടെ പോസ്റ്റര്‍ റിലീസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വിട്ടിരിക്കുന്നത്.

‘ഫീല്‍ഗുഡ് സിനിമകളില്‍ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരന്‍ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ തടങ്കലിലിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

ടൊവിനോ തോമസ്, അജു വര്‍ഗീസ് അടക്കമുള്ള ഒട്ടനവധി മുന്‍നിര നേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവുമില്ലാതെ നിഷ്‌കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോ ആണിയാള്‍ എന്നാണ് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലും എന്നാണ് ഭീഷണി.

ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞതിങ്ങനെ: നാളെ വെകീട്ട് 7 pm ന് സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തു വരുന്നതുവരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിയ്ക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ ഒരു മാര്‍ഗവും എന്റെ മുന്നില്‍ ഇല്ല.

അതുകൊണ്ട് ഈ സിനിമയില്‍ എന്നെ വെച്ച് ഇവന്‍ കാണിക്കാന്‍ പോകുന്ന അക്രമങ്ങള്‍ക്ക് ഒന്നിനും ഞാന്‍ ഉത്തരവാദി അല്ല. നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍ എല്ലാവരും ദൈവത്തെ ഓര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം,’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

ഏതായാലും വ്യത്യസ്തമായ ഈ രീതി സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. ഹെഡിംഗ് കണ്ട് ഞെട്ടിയെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Vineeth Sreenivasan shares the news of announcement poster release of his film in a different way

Latest Stories

We use cookies to give you the best possible experience. Learn more