| Sunday, 13th February 2022, 3:43 pm

അരുണും, നിത്യയും, ദര്‍ശനയും കാരിക്കേച്ചറായെങ്കിലോ? ചിത്രങ്ങള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം കയറിക്കൂടിയത്. നാടും നഗരവും കീഴടക്കി നാലാം വാരത്തില്‍ എത്തിയ ‘ഹൃദയം’ ഇതിനോടകം തന്നെ 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്.

സിനിമയിലെ പല രംഗങ്ങളും സ്വന്തം അനുഭവങ്ങളുമായി കണക്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചിരുന്നു. അങ്ങനെ നിരവധി പേര് വിളിച്ച അനുഭവങ്ങള്‍ വിനീത് പങ്കുവെച്ചിരുന്നു.

എന്നാലിപ്പോള്‍ ഒരു പ്രേക്ഷകന്‍ ഹൃദയത്തിന്റെ കാരിക്കേച്ചര്‍ രൂപങ്ങള്‍ തയാറാക്കി നല്‍കിയത് പങ്കുവെച്ചിരിക്കുകയാണ് വിനീത്. ചിത്രത്തില്‍ പ്രണവ് അവതരിപ്പിച്ച രണ്ട് കാലഘട്ടത്തിലെ ലുക്കും, ദര്‍ശനയും, കല്യാണിയും, വിനീതും, നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യവുമെല്ലാം കാരിക്കേച്ചര്‍ രൂപത്തിലെത്തിയിട്ടുണ്ട്.

‘ഇത്രയും മനോഹരമായ സമ്മാനത്തിന് നന്ദി @gulbonda. ഇത് ചെന്നൈയിലേക്ക് അയച്ചുതന്നതിന് പല്ലവിക്കും ഋത്വിക്കിനും നന്ദി’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് വിനീത് കുറിച്ചത്.

അതേസമയം ചിത്രത്തിന്റെ ഒ.ടി.ടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18നാണ് പ്രീമിയര്‍. ജനുവരി 21 നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.

തിയേറ്ററുകളിലെത്തിയതിന്റെ 25-ാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ബ്രോ ഡാഡിക്കു ശേഷം ഡിസ്‌നി പ്ലസില്‍ എത്തുന്ന മലയാള ചിത്രമാണിത്.

കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ തീരുമാനം. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ആദ്യം പ്രദര്‍ശനം ഇല്ലാഞ്ഞിട്ടും ഹൃദയം സിനിമയില്‍ നിന്ന് ലാഭം നേടാന്‍ ആയെന്ന് നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു.


Content Highlight: vineeth sreenivasan shares the caricature of hridayam characters

We use cookies to give you the best possible experience. Learn more