|

ദര്‍ശന പാടി വിനീതിനെ വീഴ്ത്തി, പിന്നാലെ ആയുഷിനെ തേടി പ്രണവിന്റെ മെസേജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്രെന്റിങായ പാട്ടാണ് ഹൃദയത്തിലെ ദര്‍ശന. ഹിഷാമിന്റെ ശബ്ദത്തില്‍ ആ പാട്ട് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു ഫീലാണ്. എന്നാല്‍ അതിനെ കടത്തിവെട്ടിയൊരു ശബ്ദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡയയില്‍ താരമായ ഒരു കുട്ടി കലാകാരനുണ്ട് ചാലക്കുടിയില്‍. നാലാം ക്ലാസുകാരന്‍ ആയുഷാണ് ആ താരം. ഒഴിവുസമയത്ത് ആയുഷ് പാടിയ പാട്ട് അധ്യാപിക റെക്കോര്‍ഡ് ചെയ്ത് ഷെയര്‍ ചെയ്തത്. ഒരു ദിവസം കൊണ്ട് പത്ത് ലക്ഷം പേരാണ് ആയുഷിന്റെ വീഡിയോ കണ്ടത്.

വിനീത് ശ്രീനിവാസന്‍ വീഡിയോ ഷെയര്‍ ചെയ്തതോടെയാണ് ആയുഷ് വൈറലായത്. പിന്നീട് കുട്ടിതാരത്തെ തേടിയുള്ള അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ.

ഒഴിവുസമയത്ത് ടീച്ചര്‍മാര്‍ക്ക് പാട്ട് പാടി കൊടുത്തതാണെന്നും അവര്‍ വീഡിയോ എടുത്തുവെന്നുമാണ് ആയുഷ് പറയുന്നത്.

‘രണ്ടാമത് പാടിയ പാട്ടാണ് വൈറലായത്. ആദ്യം പാടിയത് അങ്ങനെയാരും കണ്ടില്ല. ഹൃദയം സിനിമയിലെ പാട്ടാണ് വൈറലായത്. വീഡിയോ കണ്ടിട്ട് പ്രണവ് മോഹന്‍ലാല്‍ മെസേജ് അയച്ചു. നല്ല വോയിസാണ്, ഇത് എവിടെ വെച്ച എടുത്തത്, ക്ലാസ് റൂമിലാണോയെന്നൊക്കെ ചോദിച്ചു,’ ആയുഷ് പറയുന്നു.

കഴിഞ്ഞ ജനുവരി 21ന് തിയേറ്ററുകളില്‍ എത്തിയ ഹൃദയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രണവിന്റെയും വിനീതിന്റേയും കരിയര്‍ ബെസ്റ്റ് എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്നു വന്നിരുന്നു.

ഫെബ്രുവരി 18ന് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയതിരുന്നു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രത്തിന്റെ പ്രീമിയര്‍.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. താന്‍ പഠിച്ചിരുന്ന കോളേജ് തന്നെയാണ് ഹൃദയത്തില്‍ കാണിച്ചതെന്ന് വിനീത് വ്യക്തമാക്കിയിരുന്നു.


Content Highlights: Vineeth Sreenivasan shares Ayush’s song

Latest Stories

Video Stories