നിവിന്‍ പോളിയുടെ കരിയര്‍ മാറിമറിഞ്ഞ ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ തട്ടത്തിന് മറയത്ത്. വിനോദായി നിവിന്‍ പോളിയും ആയിഷയായി ഇഷ തല്‍വാറും തകര്‍ത്തഭിനയിച്ച ചിത്രം 2012 ജൂലൈ ആറിനാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സിനിമാസ്വദകരുടെ ഇടയില്‍ ചിത്രം ഇന്നും ചര്‍ച്ചാവിഷയമാണ്.
തട്ടത്തിന് മറയത്തിന്റെ പത്താം വാര്‍ഷികം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പത്താം വര്‍ഷത്തിന്റെ സന്തോഷം വിനീത് ശ്രീനിവാസന് തന്നെ പങ്കുവെച്ചിരിക്കുകയാണ്.
ഫേസ്ബുക്കിലാണ് വിനീത് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നിന്നവര്‍ക്കും ക്രിയാത്മകമായി വിമര്‍ശിച്ചവര്‍ക്കും, അഭിനന്ദിച്ചവര്‍ക്കും, എല്ലാവര്ക്കും നന്ദിയെന്നും പത്ത് വര്‍ഷം വേഗം കടന്നു പോയി എന്നും കുറിപ്പില്‍ വിനീത് പറയുന്നു.
‘തട്ടത്തിന് മറയത്ത് റിലീസായിട്ട് ഇന്നേക്ക് പത്ത് വര്‍ഷം. സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. ഒപ്പം നിന്നവര്‍ക്കും, പിന്തുണച്ചവര്ക്കും, അഭിനന്ദിച്ചവര്‍ക്കും, ക്രിയാത്മകമായി വിമര്‍ശിച്ചവര്‍ക്കും, എല്ലാവര്ക്കും നന്ദി.’
അജു വര്‍ഗീസ്, ശ്രീനിവാസന്, മനോജ് കെ. ജയന്, അപര്‍ണ നായര്‍, ഭഗത് മാനുവല്‍, ശ്രിന്ദ, തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തിലെത്തിയത്.