ചെന്നൈ: മലയാള സിനിമയിലെ സകലകലാ വല്ലഭവന്‍ എന്ന് നിസംശ്ശയം പറയാവുന്ന വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. ഗായകനായും അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവായും എല്ലാം വിനീത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വിനീതിന്റെ ഭാര്യ ദിവ്യയും നല്ലൊരു ഗായികയാണെന്ന് തെളിയിക്കുകയണ് അദ്ദേഹം പങ്കുവെച്ച വീഡിയയോയിലൂടെ. പതിനാറ് വര്‍ഷം അവള്‍ക്കൊപ്പം ഉണ്ടായിരുന്നിട്ടും ആദ്യമായാണ് പാടുന്നതിന്റെ വീഡിയോ റെക്കോഡ് ചെയ്യാന്‍ അനുവദിച്ചതെന്ന് പറഞ്ഞു കൊണ്ടാണ് ദിവ്യയുടെ ഗാനം വിനീത് പങ്കുവെച്ചത്.
അവതാരം എന്ന തമിഴ് ചിത്രത്തിലെ ഇളയരാജ ആലപിച്ച തെന്‍ട്രന്‍ വന്ത് തീണ്ടും പോത് എന്ന ഗാനമാണ് ദിവ്യ പാടുന്നത്. ‘അവള്‍ക്കൊപ്പം പതിനാറു വര്‍ഷങ്ങളായി. പക്ഷേ ഇതാദ്യമായാണ് അവളുടെ പാടുന്നത് വീഡിയോ റെക്കോഡ് ചെയ്യാന്‍ എന്നെ അനുവദിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്’ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് വിനീത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഹൃദയം ആണ് വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും നായകനും നായികയുമാവുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
നാല്‍പ്പത് വര്‍ഷത്തിന് ശേഷം മെറിലാന്റ് നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയുടെ കോ പ്രൊഡ്യൂസറായിരുന്ന വിശാഖ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടെ ഹെലനിലെ നായകനായ നോബിള്‍ തോമസും നിര്‍മ്മാണ രംഗത്ത് ഉണ്ട്.
പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
vineeth sreenivasan share video his wife divya sing a song