വർഷങ്ങൾക്ക് ശേഷത്തിന്റെ കഥ താൻ കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ മനസിൽ ഉണ്ടായിരുന്നതാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. എഴുപതിലുള്ള ആളുകളുടെ കാലഘട്ടവും കഥാപാത്രങ്ങളും ആയതുകൊണ്ട് തന്റെ കയ്യിൽ നിൽക്കില്ല എന്ന് കരുതിയെന്നും വിനീത് പറഞ്ഞു. എന്നാൽ ഹൃദയത്തിൽ അത്രയും കഥാപാത്രങ്ങളെ ഉൾകൊണ്ട്കൊണ്ട് സിനിമ ചെയ്ത് വിജയിച്ചപ്പോൾ ഈ കഥ ചെയ്യാമെന്ന് കരുതിയെന്നും വിനീത് കൂട്ടിച്ചേർത്തു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഇത് ഞാൻ കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ മനസിൽ ഉണ്ടായിരുന്ന സബ്ജക്ടാണ്. ആ സമയം തൊട്ട് ഈ സബ്ജക്ട് മനസ്സിലുണ്ട്. ഇത് 70കളും പഴയ കാലഘട്ടവും ഇത്രയും ക്യാരക്ടേഴ്സും ആയതുകൊണ്ട് നമ്മൾ ചെയ്താൽ കയ്യിൽ നിൽക്കില്ല എന്ന് വിചാരിച്ച് ചെയ്യാതെ മാറ്റി മാറ്റി വെച്ച സിനിമയാണ്.
ഹൃദയത്തിൽ ഒരുപാട് ക്യാരക്ടേഴ്സിനെ വെച്ചുകൊണ്ടാണ് അത് എഴുതിയത്. ഒരു കൂട്ടം ക്യാരക്ടേഴ്സ് ഉണ്ടല്ലോ. ഹൃദയം ഇറങ്ങിയപ്പോൾ തിയേറ്ററിൽ വർക്ക് ആയപ്പോഴാണ് ഇത്രയും ക്യാരക്ടേഴ്സിനെ വെച്ച ഒരു സിനിമ എനിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസ് എനിക്ക് ആദ്യമായിട്ട് വന്നത്.
അതിനുശേഷം ഞാൻ ഇതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങി. അതുവരെ ഞാൻ വേണ്ട എന്ന് കരുതിയതാണ്. നമുക്ക് മുമ്പേ ജനിച്ച ഒരു തലമുറയുടെ കഥയാണ് പറയേണ്ടത്. അവരുടെ കാലഘട്ടമാണ് പറയേണ്ടത്. പിന്നീട് അവരുടെ പ്രായം ആയിട്ടുള്ള ഫെയിസും നമ്മൾ എഴുതണം. ഇത് മൊത്തം സെറ്റ് ചെയ്യുക, അതുപോലെ ബഡ്ജറ്റ് എല്ലാം ആലോചിച്ചപ്പോൾ വേണ്ട എന്ന് കരുതിയതാണ്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടും പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഏപ്രിൽ 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്.
Content Highlight: Vineeth sreenivasan says that hridayam movie helped him to do varshangalkk shesham