പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രം ഹൃദയത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി. സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ചിത്രത്തിന്റെ ഫൈനല്‍ മിക്‌സിംഗ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞ കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
‘ഇന്നലെ ഹൃദയത്തിന്റെ ഫൈനല്‍ മിക്‌സിംഗും പൂര്‍ത്തിയാക്കി. എന്തൊരു യാത്രയായിരുന്നു ഇക്കാലയളവില്‍ ഉണ്ടായിരുന്നത്. സിനിമയുടെ എല്ലാ ടെക്‌നീഷ്യന്‍മാര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി.
View this post on Instagram
ഇവരുടെ അടുത്തുനിന്നും പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് പുതിയ അനുഭവമായിരുന്നു. ഹൃദയം നിങ്ങളിലേക്കെത്തിക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ല,’ വിനീത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ക്യാംപസ് പശ്ചാത്തലത്തിലായിരിക്കും സിനിമ ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പേ പുറത്ത് വന്നിരുന്നു.
ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രര്‍ത്തകര്‍ അറിയിച്ചിരിക്കുന്നിത്.
ചിത്രത്തിന്റെ പോസ്റ്ററുകളും ‘ദര്‍ശനാ’ എന്ന് തുടങ്ങുന്ന ഗാനവും ഇതിനോടകം തന്നെ ഹിറ്റായിരുന്നു.
കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.
ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.’ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത് ഹൃദയം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Vineeth Sreenivasan says post productiob works of Hridayam is over