പാട്ടുകാരനായി സിനിമാ രംഗത്തേക്ക് കടന്നുവന്ന് പിന്നീട് അഭിനയത്തിലും സംവിധാനത്തിലും തന്റെ പ്രതിഭ തെളിയിച്ച കലാകാരനാണ് വിനീത് ശ്രീനിവാസന്‍. എന്നാലിപ്പോള്‍ അഭിനയിച്ച സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ബിഹൈന്‍ഡ് വുഡ്‌സിനോടായിരുന്നു വിനീതിന്റെ പ്രതികരണം.
സ്വന്തം സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടോ? എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടിയായി താന്‍ അഭിനയിച്ച ചിത്രം കണ്ട് ഉറങ്ങിപ്പോയെന്നും എന്നാല്‍ ഏത് സിനിമയാണെന്ന് പറയില്ലെന്നും വിനീത് പറഞ്ഞു.
ഇഷ്ടപ്പെടാത്ത സിനിമ നല്ലതാണെന്ന് പറയില്ലെന്നും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിനെ പറ്റി ഒന്നും മിണ്ടില്ലെന്നും വിനീത് പറഞ്ഞു. വഞ്ചനയില്‍ ചതി പാടില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
കാത്തിരിപ്പിനൊടുവില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ വെള്ളിയാഴചയാണ് റിലീസ് ചെയ്തത്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തെ പറ്റി പോസിറ്റീവായ റിവ്യൂകളാണ് പുറത്ത് വരുന്നത്.
സോഷ്യല്‍ മീഡിയയില്‍ സിനിമയെ പുകഴ്ത്തിയുള്ള കമന്റുകളും കുറിപ്പും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ‘ഹൃദയം കവരും ഈ ഹൃദയം,എന്നാണ് ഒരു കമന്റ്. മേക്കിംഗും പാട്ടുകളുമൊക്കെ വേറെ ലെവലാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, ഒരു വെള്ളിയാഴ്ച മതി ജീവിതം മാറിമറിയാന്‍, ഇന്ന് പ്രണവിന്റെ ദിവസമാണ് എന്നാണ് മറ്റൊരു കമന്റ്.
സിനിമയെ പറ്റിയുള്ള നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി അറിയിച്ച് വിനീത് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നെങ്കിലും 21 ന് തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് ശ്രീനിവാസന്‍ തന്നെ രംഗത്ത് വന്നിരുന്നു.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.