മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 1970കളിലെ ചെന്നൈയുടെ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. ചിത്രത്തിൽ അജു വർഗീസും അഭിനയിക്കുന്നുണ്ട്.
അജുവിന് താൻ ആദ്യം വേറൊരു റോളായിരുന്നു കരുതിയിരുന്നതെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ. സ്ക്രിപ്റ്റ് കേട്ടപ്പോൾ അജു വർഗീസിന് ഉദ്ദേശിച്ച റോൾ ചെയ്‌താൽ ശരിയാകുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞെന്നും ഇപ്പോൾ ചെയ്യുന്ന റോൾ അവനെക്കൊണ്ട് ചെയ്യാൻ കഴിയുമെന്ന് പറഞ്ഞെന്നും വിനീത് കൂട്ടിച്ചേർത്തു. താൻ ഓഫർ ചെയ്ത റോളല്ല അജു സിനിമയിൽ ചെയ്തതെന്നും വിനീത് കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘അജുവിന് ഞാൻ ആദ്യം വെച്ചിരുന്ന റോൾ വേറെ ആയിരുന്നു. സ്ക്രിപ്റ്റ് കേട്ടിട്ട് അജു ഇപ്പോൾ ചെയ്ത ക്യാരക്ടർ ഉണ്ട് അത് എനിക്ക് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. ‘ഞാൻ മറ്റേത് ചെയ്യുന്നില്ല, അത് ഞാൻ ചെയ്താൽ നിൽക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഇത് ഞാൻ ചെയ്താൽ വർക്ക് ആവുമെന്ന് തോന്നുന്നുണ്ട്’ അജു എന്നോട് പറഞ്ഞു.
അത് അജുവിന്റെ ഇങ്ങോട്ടുള്ള സജഷൻ ആയിരുന്നു. ഞാൻ ഓഫർ ചെയ്ത ക്യാരക്ടർ അല്ല അജു എടുത്തത്. പിന്നെ ഞാൻ അജുവിനെ എന്തുകൊണ്ട് ആലോചിച്ചില്ല എന്ന് തോന്നി. മേക്കോവർ ഈസി ആയിട്ട് ചെയ്യാൻ പറ്റുന്ന മുഖമാണ് അജുവിന്റേത്. എന്ത് വെച്ച് കൊടുത്താലും അജുവിന് ചേരും. എന്ത് മീശയോ എന്ത് വിഗോ അജുവിന് ചേരും. എല്ലാവർക്കും അത് പറ്റില്ല.
പെട്ടെന്ന് ഒരു സഫാരി സ്യുട്ട് വെച്ച് കൊടുത്തപ്പോൾ 80സിലെ ഒരാളെ പോലെ തോന്നും. അവൻ പറഞ്ഞതിനുശേഷം ആണ് ഞാൻ മനസിലാക്കിയത്. ഞാൻ ഓഫർ ചെയ്തത് ആദ്യം വേറൊരു റോൾ ആയിരുന്നു,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
Content Highlight: Vineeth sreenivasan says aju varghees changed his character in varshangalkk shesham