| Tuesday, 23rd April 2024, 8:13 am

അയാളോട് ഞാന്‍ സിനിമക്ക് സംഗീതം ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ സിനിമക്ക് വേണ്ടി വര്‍ക്ക് ചെയ്യാന്‍ പാടാണ് എന്നായിരുന്നു മറുപടി: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ സംവിധായകന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചായളാണ് വിനീത് ശ്രീനിവാസന്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യം സിനിമയുടെ എഴുത്തിന്റെ സമയത്ത് തന്നെ ഏറ്റവും കൂടുതല്‍ മോട്ടിവേറ്റ് ചെയ്ത പാട്ടിനെക്കുറിച്ച് താരം സംസാരിച്ചു.

ജോബ് കുര്യന്റെ പദയാത്ര എന്ന പാട്ടായിരുന്നു ജേക്കബിന്റെ സ്വര്‍ഗരാജ്യം എഴുതുമ്പോള്‍ തനിക്ക് മോട്ടിവേഷന്‍ തന്നിരുന്ന പാട്ടെന്നും ജേക്കബിന് ശേഷം ജോബിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും, ജോബിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവന് സിനിമാ മ്യൂസിക്കിനോട് താത്പര്യമില്ലെന്നായിരുന്നു മറുപടിയെന്നും വിനീത് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീത് ഇക്കാര്യം പറഞ്ഞത്.

‘ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് എന്റെ ഏറ്റവും വലിയ മോട്ടിവേഷന്‍ തന്ന പാട്ടുകളിലൊന്നായിരുന്നു പദയാത്ര. ഞാന്‍ ആ പാട്ട് ലൂപ്പിലിട്ട് പ്ലേ ചെയ്തതിന് കണക്കില്ല. ഞാന്‍ എന്ന റൈറ്റര്‍ ഡൗണ്‍ ആവുന്ന സമയത്ത് പദയാത്ര കേട്ടായിരുന്നു ബാക്കി എഴുതിയിരുന്നത്. അന്ന് ഞാന്‍ മനസില്‍ തീരുമാനിച്ചതായിരുന്നു ജോബിന്റെ കൂടെ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യണമെന്ന്.

ഞാന്‍ ഇക്കാര്യം ജോബിനോട് പറയുകയും ചെയ്തു. ജോബേ, എന്റെ സിനിമയില്‍ നീ മ്യൂസിക്ക് ചെയ്താല്‍ കൊള്ളാമെന്നുണ്ട്. അടുത്ത സിനിമയില്‍ തന്നെ വേണം എന്നല്ല. എന്നെങ്കിലും ഒരു കാലത്ത് ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ അവന്‍ പറഞ്ഞത്, അവന്‍ ചെയ്തുവെച്ച ഏതെങ്കിലും പാട്ട് എന്റെ സിനിമയില്‍ എടുക്കുന്നതില്‍ കുഴപ്പമില്ല. സിനിമക്ക് വേണ്ടി വര്‍ക്ക് ചെയ്യാന്‍ പാടാണ് എന്നായിരുന്നു.

അവന്റെ ഏറ്റവും വലിയ കംഫര്‍ട്ട് സോണ്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കാണ്. എനിക്ക് അത് അന്ന് മനസിലായി. അതിന് ശേഷം ഞാന്‍ അവനോട് ഇക്കാര്യം പറയാന്‍ പോയിട്ടില്ല,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan saying that he wished to work with Job Kurian

We use cookies to give you the best possible experience. Learn more