സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 1970കളിലെ ചെന്നൈയുടെ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. സിനിമയില്‍ നിവിന്‍ പോളി അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലീഫീ സ്റ്റോറീസിന് നല്‍കിയ അഭിമുഖത്തില്‍ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ ഓകെയാണോ എന്ന് താന്‍ ഇടക്കിടക്ക് ശ്രദ്ധിക്കുമെന്ന് വിനീത് പറഞ്ഞു. ബേസില്‍ ജോസഫിന്റെ കാര്യത്തില്‍ തനിക്ക് കൂടുതല്‍ ശ്രദ്ധയുണ്ടെന്നും അവന്‍ ആവശ്യത്തില്‍ കൂടുതല്‍ സ്‌ട്രെസ് എടുക്കുന്നതുകൊണ്ട് അവന്‍ ഓകെയോണോ എന്ന് അന്വേഷിക്കാറുണ്ടെന്നും വിനീത് പറഞ്ഞു.
‘ബേസിലിന്റെ കാര്യത്തില്‍ എനിക്ക് കുറച്ചധികം ടെന്‍ഷനുണ്ട്. പുറത്ത് നമ്മള്‍ കാണുമ്പോള്‍ ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ അവന്‍ നല്ലരീതിയില്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ അവന്‍ അനുഭവിക്കുന്ന സ്‌ട്രെസ് നമുക്ക് അറിയാവുന്നതുകൊണ്ട് ഇടയ്ക്ക് അവനെ വിളിച്ച് ചോദിക്കും ,എടാ നീ ഓക്കെയാണോ എന്ന്. കാരണം, അവന്‍ ആവശ്യത്തിലധികം വര്‍ക്ക് ചെയ്യുന്നുണ്ട്. അതിനവന്‍ കേപ്പബിളാണ്.
പക്ഷേ അവന്‍ അത്രയധികം വര്‍ക്ക് ചെയ്യുകയാണ്. എല്ലാവര്‍ക്കും പൃഥ്വിരാജാകാന്‍ പറ്റില്ലല്ലോ, അത് വേറൊരു മനുഷ്യനാണ്. നമ്മളെയൊക്കെ അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണത്. പക്ഷേ ബേസില്‍ എന്റെയടുത്ത് തിര എന്ന സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ വന്നപ്പോള്‍ പാവം പിടിച്ച ഒരു പയ്യനാണ്. അവന്‍ സുപ്രീംലി ടാലന്റഡാണ്. ആ കാര്യത്തില്‍ ഡൗട്ടില്ല. പക്ഷേ ഒരുപാട് കാര്യങ്ങള്‍ ഒരാള്‍ ഹാന്‍ഡില്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന സ്‌ട്രെസ് ഉണ്ടല്ലോ, അതിനെപ്പറ്റി അടുത്തുള്ള ഒരാളെന്ന നിലയില്‍ നമ്മള്‍ ചോദിക്കണ്ടേ?,’ വിനീത് പറഞ്ഞു.
Content Highlight: Vineeth Sreenivasan saying that he often enquires that if Basil Joseph is ok