| Wednesday, 2nd February 2022, 5:41 pm

അച്ഛന്റെ'തേന്മാവിന്‍കൊമ്പത്തി'ലെ ആ ഡയലോഗ് ആണ് ഏറ്റവുമിഷ്ടം; പ്രിയതാരങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗുകള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായകനായി സിനിമമേഖലയിലേക്കെത്തി പിന്നീട് അഭിനയത്തിലും സംവിധാനത്തിലുമൊക്കെ പ്രതിഭ തെളിയിച്ച കലാകാരനാണ് വിനീത് ശ്രീനിവാസന്‍.

2009 ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘സൈക്കിള്‍’ എന്ന ചിത്രത്തിലൂടെയാണ് വിനീത് അഭിനയത്തിലേക്ക് കടക്കുന്നത്. അതിനു മുമ്പേ ഗായകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയിരുന്നു.

സംവിധാന മേഖലയിലും കഴിവ് തെളിയിച്ച വിനീതിന്റെ ‘ഹൃദയം’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മലയളത്തിലെ താരങ്ങളുടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗുകള്‍ പറയുകയാണ് വിനീത്. കൗമുദി മൂവിസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജഗതി ശ്രീകുമാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് ഏതെന്ന ചോദ്യത്തിന് ‘കിലുക്ക’ത്തിലെ ‘ചാറില്‍ മുക്കി നക്കിയാല്‍ മതി’യെന്ന ഡയലോഗാണ് വിനീത് പറഞ്ഞത്. ഫുഡ് വരുമ്പോള്‍ കൂട്ടുകാരോട് ഈ ഡയലോഗ് ഒരുപാട് പറഞ്ഞിട്ടുണ്ടെന്നും വിനീത് പറഞ്ഞു.

അച്ഛന്‍ പറഞ്ഞതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് ഏതെന്ന ചോദ്യത്തിന് ‘തേന്മാവിന്‍കൊമ്പത്തി’ലെ ‘ഞാള് ചൂലും വെള്ളോവായിട്ട് നില്‍ക്കുന്ന നേരത്ത് തമ്പ്രാട്ടി എന്തിനാ എഴുന്നേറ്റ് വരുന്നത്’ എന്ന ഡയലോഗ് ആണ് പറഞ്ഞത്.

സ്വന്തം ഡയലോഗുകളില്‍ ഇഷ്ടപ്പെട്ടത് ചോദിച്ചപ്പോള്‍ ‘കല്യാണം കഴിഞ്ഞ് ഫുള്‍ പാന്റ്‌സാക്കാം’ എന്ന ‘കുഞ്ഞിരാമായണത്തിലെ’ സംഭാഷണമായിരുന്നു തെരഞ്ഞെടുത്തത്.

മറ്റ് താരങ്ങളുടെ ഇഷ്ട ഡയലോഗുകള്‍

മമ്മൂട്ടി- സെന്‍സുണ്ടാവണം, സെന്‍സിബിളിറ്റി ഉണ്ടാവണം, സെന്‍സിറ്റിവിറ്റി ഉണ്ടാവണം(കിംഗ്)
മോഹന്‍ലാല്‍- കൊല്ലാതിരിക്കാന്‍ പറ്റുവോ(ചിത്രം)
നിവിന്‍ പോളി- എനി സ്‌ട്രെപ്പ്‌സില്‍സ് (ഒരു വടക്കന്‍ സെല്‍ഫി)
ദുല്‍ഖര്‍ സല്‍മാന്‍- ഇനി എന്നെ ആര് കാണുമെന്നുള്ളത് ഞാന്‍ തീരുമാനിക്കും( കുറുപ്പ്), എന്റെ വിധി എന്റെ തീരുമാനങ്ങളാണ്( നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി)
ആസിഫ് അലി- കാപ്പി അല്ല കോഫി (സോള്‍ട്ട് ആജഡ് പെപ്പര്‍)
ധ്യാന്‍ ശ്രീനിവാസന്‍- ഐ കാന്‍ ഡു ദിസ് ഓള്‍ ഡേ (തിര)

അതേസമയം നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ ഇതിനോടകം വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ചിത്രം ഇപ്പോഴും വലിയ ചര്‍ച്ചയാണ്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചപ്പോഴും ഹൃദയം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.


Content Highlight: vineeth sreenivasan reveals his favourite dialogues of malayalam stars

We use cookies to give you the best possible experience. Learn more