| Sunday, 23rd July 2023, 4:48 pm

ഷൈൻ സെറ്റിലുണ്ടെങ്കിൽ ഒരു ഐറ്റം ഉണ്ടാകും; സ്ഫോടനാത്മകമായിരിക്കും അവിടെ: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈൻ ടോം ചാക്കോയുടെ സാന്നിധ്യം നിശബ്ദമായ സെറ്റിൽ അനക്കം സൃഷ്ടിക്കുമെന്ന് വിനീത് ശ്രീനിവാസൻ. കുറുക്കൻ എന്ന ചിത്രത്തിലെ ഷൈനിന്റെ കഥാപാത്രം വളരെ പ്രധാന്യമുള്ളതാണെന്നും ഷൈനിന്റെ സാന്നിധ്യം സെറ്റിൽ രസകരമായ സംഭവങ്ങൾ സൃഷ്ടിക്കാറുണ്ടെന്നും വിനീത് പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിൽ നടി ഗൗരി നന്ദയും നടൻ ശ്രീകാന്ത് മുരളിയും പങ്കെടുത്തു.

‘ഷൈനിന്റെ കൂടെ പുള്ളി സിനിമയിൽ അഭിനയിക്കുന്നതിന് മുൻപേ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ട്രാഫിക്, ചാപ്പ കുരിശ് എന്നീ പടങ്ങളിൽ വർക്ക് ചെയ്യുമ്പോഴാണ് കണ്ടിട്ടുള്ളത്. ഇതിലൊക്കെ ഷൈൻ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു.

ചാപ്പ കുരിശിൽ ഒക്കെ അഭിനയിക്കുമ്പോൾ അസ്സോസിയേറ്റ് ഡയറക്ടർ വന്ന് പൊസിഷൻ നിൽക്കും, അങ്ങനെ വന്ന് നിൽക്കുന്നത് ഷൈൻ ആണ്. ഷൈൻ പൊസിഷൻ നിൽക്കുന്നത് കണ്ടാൽ ഇവന് അഭിനയിച്ചൂടെ എന്ന് നമുക്ക് തോന്നും. കാരണം ഷൈൻ ആ ഒരു ആറ്റിറ്റ്യൂടിൽ ആണ് വന്ന് നിൽക്കുന്നത്.

സമീർ ഇക്ക പറഞ്ഞിട്ടുണ്ട് ഷൈൻ ഗദ്ദാമ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും അഭിനയിക്കാൻ താൽപര്യമുള്ള ആളാണെന്നും. പിന്നീടാണ് ഷൈൻ സിനിമയിൽ സജീവമാകുന്നത്.

ഒരു നടൻ ആയതിനു ശേഷം കുറുക്കൻ എന്ന ചിത്രത്തിലാണ് ഷൈനിന്റെ കൂടെ അഭിനയിക്കുന്നത്.

ഷൈൻ സെറ്റിൽ ഉണ്ടെങ്കിൽ എന്തായാലും ഒരു ഐറ്റം സെറ്റിൽ ഉണ്ടാകും, അതായത് ഷൈൻ ഉള്ള സെറ്റിൽ രസകരമായ ഒരു ഐറ്റം എന്തായാലും ഉണ്ടാകും. നിശബ്ദമാണെങ്കിൽ അവിടെ ഒരു അനക്കം ഒക്കെ ഉണ്ടാക്കും പുള്ളി. സെറ്റ് സ്ഫോടനാത്മകമായിരിക്കും (ചിരിക്കുന്നു). കുറുക്കനിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഷൈൻ ചെയ്തിരിക്കുന്നത്,’ വിനീത് പറഞ്ഞു.

വർണച്ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ ആണ് വിനീത് ശ്രീനിവാസന്റെ റിലീസിനൊരുങ്ങുന്നു ചിത്രം. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവർ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കും.

Content Highlights: Vineeth Sreenivasan on Shine Tom Chacko

We use cookies to give you the best possible experience. Learn more