തട്ടത്തില്‍ മറയത്തില്‍ അനുരാഗത്തിന് വേളയില്‍ എന്ന ഗാനരംഗത്ത് പൂക്കാലം എന്ന സിനിമയുടെ സംവിധായകന് അഭിനയിച്ചിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്. ബിഹൈന്‍വുഡ്സ് ഐസ് എന്ന ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ ആയിരുന്നു വിനീത് ശ്രീനിവാസന് ഇക്കാര്യം വെളിപ്പടുത്തിയത്. അഭിമുഖത്തില്‍ പൂക്കാലം സിനിമയുടെ സംവിധായകന് ഗണേഷും പങ്കെടുത്തു.
‘തട്ടത്തില്‍ മറയത്തില്‍ ഗണേഷ് അഭിനയിച്ചിട്ടുണ്ട് അനുരാഗത്തിന് വേളയില്‍ എന്ന ഗാനരംഗത്തില്‍ ‘നീ ആ തട്ടം ഇട്ട പെണ്‍ക്കുട്ടിയെ അധികം സൂം ചെയ്യേണ്ട’ എന്നു നിവിന്‍ പറയുന്നുണ്ട്. അത് പറയുന്നത് ഗണേഷിനോടാണ്. ഞാന്‍ ആ ഷോട്ട് എടുക്കുന്നതിന് മുന്ന് ഒരു കള്ള ലക്ഷണമുള്ള ആളെ തിരഞ്ഞു. അത് വളരെ നന്നായി ചേര്‍ന്നത് ഗണേഷിനാണ്. അത് ഞാന്‍ അവനെ ഏല്‍പ്പിച്ചു (ചിരിക്കുന്നു). ഹൃദയം സിനിമയുടെ കഥ ഞാന്‍ ആദ്യം ഗണേഷിനോട് പറഞ്ഞതിന് ശേഷമാണ് അതില്‍ അഭിനയിച്ചവരോട് പറഞ്ഞത്,’ വിനീത് പറഞ്ഞു.
തട്ടത്തിന് മറയത്തില്‍ ആണ് താന്‍ ആദ്യമായി വിനീത് ശ്രീനിവാസനെ അസിസ്റ്റ് ചെയ്യുന്നത്.ഫേസ് ബുക്കിലൂടെയാണ് താന്‍ വിനീതിനെ പരിചയപ്പെടുന്നതെന്നും ഗണേഷ് പറഞ്ഞു.
‘തട്ടത്തിന് മറയത്തിലാണ് ഞാന്‍ ആദ്യമായി വിനീതേട്ടന്റെ അസിസ്റ്റന്റ് ആകുന്നത്. ഫേസ്ബുക്കിലൂടെയാണ് ഞാന്‍ അദ്ദേഹത്ത പരിചയപ്പെടുന്നത്.
കുറെ സംവിധായകര്‍ക്ക് ഞാന്‍ മെസേജ് അയച്ചെങ്കിലും വിനീതേട്ടനാണ് തിരിച്ച് റിപ്ലേ തന്നതും കാണാന്‍ പറ്റുമോ എന്ന് ചോദിക്കുന്നതും.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ചെയ്യുമ്പോള്‍ ഞാനും വിനീതേട്ടനും നല്ല ക്ലോസായി. തെറ്റുകള്‍ കണ്ടാല്‍ ചേട്ടന് വഴക്ക് പറയും. പിന്നീട് വന്ന് സോറി പറയും,’ ഗണേഷ് പറഞ്ഞു.
Content Highlights: Vineeth Sreenivasan on Ganesh