Entertainment news
കിട്ടിയ അടി തിരിച്ചു കൊടുത്ത് പ്രണവ്, അവന്‍ മുത്തല്ലെയെന്ന് കല്ല്യാണി; ഹൃദയത്തിലെ ട്രെയ്‌ലര്‍ വീഡിയോ പുറത്തുവിട്ട് വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 19, 03:13 pm
Wednesday, 19th January 2022, 8:43 pm

കൊച്ചി: നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.  പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രമായിട്ടാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്. അരുണ്‍ കടന്നുപോവുന്ന 17 വയസ് മുതല്‍ 30 വയസ് വരെയുള്ള കഥയാണ് ഹൃദയം പറയുന്നത്.

ഹൃദയത്തിലെ ദര്‍ശന എന്ന് തുടങ്ങുന്ന ഗാനത്തിന്റെ തുടക്കത്തില്‍ ലഭിച്ച തല്ല്, ട്രെയ്‌ലറില്‍ തിരിച്ചു കൊടുത്തുവെന്നാണ് ആരാധകര്‍ ട്രെയ്‌ലറിന് കമന്റായി പറയുന്നത്.

15 പാട്ടുകളാണ് ചിത്രത്തില്‍ ഉള്ളത്. നടന്‍ മോഹന്‍ലാലാണ് ചിത്രത്തിന്റെ ഓഡിയോ കാസ്റ്റ് പുറത്തിറക്കിയത്. ജനുവരി 21 നാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.’

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Vineeth Sreenivasan has released the trailer video of his new movie Hridhayam staring Pranav Mohanlal, Kallyani Priyadarshan