| Wednesday, 7th July 2021, 12:23 am

മൈക്ക് പിടിച്ച് നില്‍ക്കുന്ന ദര്‍ശന; ഹൃദയത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് വിനീത് ശ്രീനിവാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരിടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ഹൃദയത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍.

ഇപ്പോഴിതാ ഹൃദയത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്ന ദര്‍ശന രാജേന്ദ്രന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ആദ്യം പുറത്തുവിട്ടിരിക്കുന്നത്. ദര്‍ശന മൈക്ക് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്

ദര്‍ശന രാജേന്ദ്രനോടായിരുന്നു ആദ്യം ഹൃദയത്തിന്റെ കഥ പറഞ്ഞതെന്നും, ദര്‍ശനയാണ് ആദ്യം തെരഞ്ഞെടുക്കപ്പെട്ടതെന്നും വിനീത്
പറഞ്ഞിരുന്നു. തന്റെ ചിത്രത്തിനായി ഗാനം ആലപിക്കുന്നയാളെ ഊഹിക്കാന്‍ പറ്റുമോ എന്ന അടിക്കുറിപ്പോടെ പാതി മറഞ്ഞ പൃഥ്വിരാജിന്റെ ഫോട്ടോയും വിനീത് നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.

നാല്‍പ്പത് വര്‍ഷത്തിന് ശേഷം മെറിലാന്റ് നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിശാഖാണ് ഹൃദയം നിര്‍മ്മിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയുടെ കോ പ്രൊഡ്യൂസറായിരുന്നു വിശാഖ്. കൂടെ ഹെലനിലെ നായകനായ നോബിള്‍ തോമസും നിര്‍മ്മാണ രംഗത്ത് ഉണ്ട്.

പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ഹൃദയത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഹൃദയമെന്നും പതിനഞ്ച് പാട്ടുകളുണ്ടെന്നും വിനീത് പറഞ്ഞിരുന്നു. ഹേഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

അതേസമയം, വിനീത് ശ്രീനിവാസന്റെ ഏറ്റവും ജനപ്രിയ ചിത്രമായ ‘തട്ടത്തിന്‍ മറയത്ത്’ തിയേറ്ററുകളില്‍ എത്തിയതിന്റെ ഒന്‍പതാം വര്‍ഷമാണ് ഇന്ന്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Vineeth Sreenivasan has released the character poster of Hridheyam

Latest Stories

We use cookies to give you the best possible experience. Learn more