വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയായാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ എത്തുന്നത്. ഡാര്‍ക് ഹ്യൂമര്‍ ഴോണറിലെത്തുന്ന ചിത്രം വിനീതിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു വേഷമാണ്.
ചിത്രവുമായി ബന്ധപ്പെട്ട് ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന്റെ അവസാന ഭാഗം തിയേറ്ററില്‍ മിസ്സ് ചെയ്യരുതെന്നാണ് വിനീത് പറയുന്നത്.
ഒരു പോസ്റ്റ് ക്രെഡിറ്റ് സീന്‍ ഉണ്ടെന്നും അതുപോലെ സ്‌ക്രീന്‍ ബ്ലാക്ക് ആവുമ്പൊ പടം കഴിഞ്ഞു എന്ന് കരുതരുതെന്നും പടം കൂടുതല്‍ ഡാര്‍ക്ക് ആവുന്നത് അവിടെ നിന്നാണെന്നും വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ആദ്യ ദിവസം തന്നെ ചിത്രം തിയേറ്ററുകളില്‍ കണ്ട് പ്രതികരണം അറിയിച്ച എല്ലാവരോടുമുള്ള നന്ദിയും വിനീത് കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്.
”മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്‌ന്റെ അവസാന ഭാഗം തിയേറ്ററില്‍ മിസ്സ് ചെയ്യരുത്. ഒരു പോസ്റ്റ് ക്രെഡിറ്റ് സീന്‍ ഉണ്ട്.
അതുപോലെ സ്‌ക്രീന്‍ ബ്ലാക്ക് ആവുമ്പൊ പടം കഴിഞ്ഞു എന്ന് കരുതരുത്. പടം കൂടുതല്‍ ഡാര്‍ക്ക് ആവുന്നത് അവിടെ നിന്നാണ്.
Thanks to everyone who saw it on the first day and gave us such an amazing response.” വിനീത് കുറിച്ചു.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും അഭിനവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരാണ്. സിബി മാത്യു അലക്‌സ് ആണ് സംഗീതം. സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിലെ സംഘട്ടനം ഒരുക്കിയിരിക്കുന്നത്. ക്യാമറ- വിശ്വജിത്ത്.
Content Highlight: Vineeth Sreenivasan comment after Mukundanunni associates Release