പാട്ടുകാരിയാണെങ്കിലും ആരുടേയും മുന്‍പില്‍ പാടാത്ത, ഒതുങ്ങിക്കൂടി നില്‍ക്കുന്നയാളാണ് അവള്‍; ഭാര്യ ദിവ്യയെ കുറിച്ച് വിനീത്
Malayalam Cinema
പാട്ടുകാരിയാണെങ്കിലും ആരുടേയും മുന്‍പില്‍ പാടാത്ത, ഒതുങ്ങിക്കൂടി നില്‍ക്കുന്നയാളാണ് അവള്‍; ഭാര്യ ദിവ്യയെ കുറിച്ച് വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th September 2021, 4:47 pm

ഗായകനായും സംവിധായകനായും നടനായുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. വിനീതിന് പൂര്‍ണ പിന്തുണ നല്‍കി എല്ലാത്തിനും കൂട്ടായി ഭാര്യ ദിവ്യയും ഒപ്പമുണ്ട്. വിനീതിനെപ്പോലെ തന്നെ സംഗീതത്തില്‍ ഏറെ താത്പര്യമുള്ളയാളാണ് ദിവ്യ. എങ്കിലും അല്പനാള്‍ മുന്‍പ് മാത്രമാണ് ദിവ്യയുടെ ഗാനം മലയാളികള്‍ കേള്‍ക്കുന്നത്.

പാട്ടുകാരിയാണെങ്കിലും ആരുടേയും മുന്‍പില്‍ പാടാത്ത ഒതുങ്ങിക്കൂടി നില്‍ക്കാനിഷ്ടപ്പെടുന്നയാളാണ് ദിവ്യയെന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. പാട്ടിന്റെ കാര്യത്തില്‍ മാത്രമേ ദിവ്യയ്ക്ക് ആ പ്രശ്‌നമുള്ളൂവെന്നും ഒരാളുമായി പരിചയമായിക്കഴിഞ്ഞാല്‍ നന്നായി സംസാരിക്കുന്ന ആളാണ് ദിവ്യയെന്നും വിനീത് പറയുന്നു.

മീഡിയയുടെ മുന്നിലൊക്കെ വരാന്‍ വലിയ മടിയുള്ള ആളാണ്. സിനിമകളുടെ വിജയാഘോഷ ചടങ്ങുകള്‍ക്കല്ലാതെ അവാര്‍ഡ് ഫങ്ഷനുകള്‍ക്കോ മറ്റോ ഒന്നും ദിവ്യ വരില്ല, വിനീത് പറയുന്നു.

ലോക്ക്ഡൗണ്‍ സമയത്ത് കുറച്ചുകൂട്ടുകാര്‍ വീട്ടില്‍ വന്നപ്പോള്‍ എല്ലാവരും കൂടി നിര്‍ബന്ധിച്ച് ദിവ്യയെക്കൊണ്ട് പാടിച്ചു. ദിവ്യ പാടുന്നതിന്റെ വീഡിയോ വിനീത് ഷൂട്ട് ചെയ്തു. പാട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. വലിയ അഭിനന്ദനമായിരുന്നു ഇതിന് പിന്നാലെ ദിവ്യയെ തേടിയെത്തിയത്.

നന്നായിട്ട് പാടുന്നുണ്ടല്ലോ പിന്നെയെന്താ സിനിമയില്‍ പാടാത്തതെന്നായിരുന്നു പലരുടേയും ചോദ്യം. ദിവ്യയ്‌ക്കൊപ്പം ഒരു പാട്ടെങ്കിലും പാടി റെക്കോര്‍ഡ് ചെയ്തൂടേയെന്ന് പലരും ചോദിച്ചിരുന്നു, വിനീത് പറയുന്നു.

‘ഞാനെപ്പോഴും നല്ല ശബ്ദമാണ്, നന്നായി പാടുന്നുണ്ടെന്നൊക്കെ ദിവ്യയോട് പറയാറുണ്ടായിരുന്നെങ്കിലും ഞാനവളുടെ ഭര്‍ത്താവായതുകൊണ്ട് അങ്ങനെ പറയുന്നതെന്നാണ് ദിവ്യ കരുതിയിരുന്നത്.

മറ്റുള്ളവരും അതേ അഭിപ്രായം പറഞ്ഞപ്പോഴാണ് അവള്‍ക്കു വിശ്വാസമായത്. ഹൃദയത്തില്‍ ഒരു പാട്ട് കമ്പോസ് ചെയ്തപ്പോള്‍ സംഗീത സംവിധായകന്‍ ഹിഷാമാണ് ദിവ്യയെ കൊണ്ട് പാടിച്ചുനോക്കാമെന്ന് പറഞ്ഞത്. പിന്നെ ജൂഡ് ഒരു ദിവസം വിളിച്ച് നിങ്ങള്‍ രണ്ടുപേരും കൂടി സാറാസില്‍ ഒരു പാട്ട് പാടുമോയെന്ന് ചോദിച്ചു…അങ്ങനെയാണ് ദിവ്യ ഒരു പിന്നണി ഗായികയാവുന്നത്., വിനീത് പറയുന്നു.

Content Highlight: Vineeth Sreenivasan About wife Divya

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം