വർഷങ്ങൾക്ക് ശേഷം സിനിമയുടെ കാസ്റ്റിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. താൻ എല്ലാവർക്കും രണ്ടുമാസം മുൻപേ ഡേറ്റ് കൊടുത്തിരുന്നെന്ന് വിനീത് പറഞ്ഞു. അജു വർഗീസിന് അങ്ങോട്ടുമിങ്ങോട്ടും ചെറിയ അഡ്ജസ്റ്റ്മെന്റ് വേണ്ടി വന്നെന്നും വിനീത് പറയുന്നുണ്ട്. ബാക്കിയുള്ളവരോട് പറഞ്ഞ ഡേറ്റിന് തന്നെയാണ് തങ്ങൾ ഷൂട്ട് ചെയ്തതെന്നും അതവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്നും വിനീത് കാൻചാനൽമീഡിയയോട് പറഞ്ഞു.
‘നമ്മളെല്ലാവർക്കും ഡേറ്റ്സ് രണ്ടുമാസം മുൻപേ കൊടുത്തിരുന്നു. ആ ഡേറ്റ് നമ്മൾ മാറിയിട്ടില്ല. അജുവിന്റെ മാത്രം അങ്ങോട്ടുമിങ്ങോട്ടും ചെറിയ അഡ്ജസ്റ്റ്മെന്റ് വേണ്ടിവന്നിരുന്നു. പറഞ്ഞതിനേക്കാൾ നേരത്തെ നമ്മുടെ ഷൂട്ട് തീരുന്നുണ്ടായിരുന്നു അതിനനുസരിച്ച് അജു അഡ്ജസ്റ്റ് ചെയ്തു തന്നു. ബേസിൽ, നിവിന്റെയൊക്കെ പറഞ്ഞ ഡേറ്റിന് തന്നെയാണ് നമ്മൾ ഷൂട്ട് ചെയ്തത്. അത് അവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
അതേസമയം അജുവിന് താൻ ഓഫർ ചെയ്ത കഥാപാത്രമാണ് ചെയ്തതെന്നും വിനീത് അഭിമുഖത്തിൽ പറയുന്നുണ്ട്.’അജുവിന് ഞാൻ ആദ്യം വെച്ചിരുന്ന റോൾ വേറെ ആയിരുന്നു. സ്ക്രിപ്റ്റ് കേട്ടിട്ട് അജു ഇപ്പോൾ ചെയ്ത ക്യാരക്ടർ ഉണ്ട് അത് എനിക്ക് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. ‘ഞാൻ മറ്റേത് ചെയ്യുന്നില്ല, അത് ഞാൻ ചെയ്താൽ നിൽക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഇത് ഞാൻ ചെയ്താൽ വർക്ക് ആവുമെന്ന് തോന്നുന്നുണ്ട്’ അജു എന്നോട് പറഞ്ഞു.
അത് അജുവിന്റെ ഇങ്ങോട്ടുള്ള സജഷൻ ആയിരുന്നു. ഞാൻ ഓഫർ ചെയ്ത ക്യാരക്ടർ അല്ല അജു എടുത്തത്. പിന്നെ ഞാൻ അജുവിനെ എന്തുകൊണ്ട് ആലോചിച്ചില്ല എന്ന് തോന്നി. മേക്കോവർ ഈസി ആയിട്ട് ചെയ്യാൻ പറ്റുന്ന മുഖമാണ് അജുവിന്റേത്. എന്ത് വെച്ച് കൊടുത്താലും അജുവിന് ചേരും. എന്ത് മീശയോ എന്ത് വിഗോ അജുവിന് ചേരും. എല്ലാവർക്കും അത് പറ്റില്ല.
പെട്ടെന്ന് ഒരു സഫാരി സ്യുട്ട് വെച്ച് കൊടുത്തപ്പോൾ 80സിലെ ഒരാളെ പോലെ തോന്നും. അവൻ പറഞ്ഞതിനുശേഷം ആണ് ഞാൻ മനസിലാക്കിയത്. ഞാൻ ഓഫർ ചെയ്തത് ആദ്യം വേറൊരു റോൾ ആയിരുന്നു,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
Content Highlight: Vineeth sreenivasan about varshangalkku shesham casting