| Saturday, 13th April 2024, 6:11 pm

തിയേറ്ററിൽ കയ്യടി നേടിയ സീനുകൾ ഏതെല്ലാം? മറുപടിയുമായി വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘വർഷങ്ങൾക്ക് ശേഷം’ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ആ പതിവ് തെറ്റിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ ആദ്യ ദിനം വന്ന പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിൽ കയ്യടി കിട്ടിയ സീനുകളെക്കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. നിവിൻ പോളിയുടെ ഭാഗത്തിനെല്ലാം കയ്യടി ഉണ്ടായിരുന്നെന്നും പടം തീരുന്ന സമയത്തും കാണികളുടെ മികച്ച പ്രതികരണം ഉണ്ടായിരുന്നെന്നും വിനീത് പറഞ്ഞു. ബേസിലിനെയും നീരജിനെയും നിവിനെയുമെല്ലാം ആദ്യമായി സ്‌ക്രീനിൽ കാണിച്ചപ്പോൾ മികച്ച പ്രതികരണമാണെന്നും വിനീത് കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘നിവിന്റെ പോഷൻസിന് നല്ല കയ്യടി ഉണ്ടായിരുന്നു. പടം തീരുന്ന സമയത്ത് നല്ല ഒരു പ്രതികരണം ഉണ്ടായിരുന്നു. ബേസിലിനെ ആദ്യായിട്ട് കണ്ടപ്പോൾ, നീരജിനെ ആദ്യം കണ്ടപ്പോഴെല്ലാം നല്ല പ്രതികരണം ആയിരുന്നു. എല്ലാവരെയും ആദ്യം കാണുമ്പോൾ കയ്യടി ഉണ്ടായിരുന്നു. നിവിന്റെ പോർഷൻസ് മുഴുവൻ വലിയൊരു സെലിബ്രേഷൻ നമുക്ക് ഫീൽ ചെയ്തത്. പിന്നെ ഏറ്റവും ലാസ്റ്റ് എഴുന്നേൽക്കുന്നത്. ആ കയ്യടി നമുക്ക് ആശ്വാസം തരുന്ന ഒരു കയ്യടി ആണല്ലോ,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിവിൻ പോളി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ഇവർക്ക് പുറമെ കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, ബേസിൽ ജോസഫ്, നീരജ് മാധവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.

ഏപ്രിൽ 11ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം നിവിൻ പോളിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതിഥി വേഷത്തിലാണ് താരം പടത്തിൽ എത്തിയത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം നിർമിച്ചത് വിശാഖ് സുബ്രഹ്മണ്യമാണ്.

Content Highlight: Vineeth sreenivasan about varshangalkk shesham movie’s theater response

Latest Stories

We use cookies to give you the best possible experience. Learn more