ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍. ഹൃദയം പോലൊരു വലിയ ഹിറ്റായി വര്‍ഷങ്ങള്‍ക്ക് ശേഷം മാറുമോ എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഹൃദയത്തിന് മുകളില്‍ നില്‍ക്കുമോ എന്ന് പറയാന്‍ പറ്റില്ലെന്നും പക്ഷേ ചിത്രം തിയേറ്ററില്‍ വര്‍ക്കാവുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നുമാണ് ധ്യാന്‍ പറയുന്നത്. ഹൃദയവുമായി ഈ ചിത്രത്തെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും രണ്ടും രീതിയിലാണ് എടുത്തുവെച്ചിരിക്കുന്നതെന്നും ധ്യാന്‍ പറഞ്ഞു.
പടം ഞാന്‍ കണ്ടു. ഹൃദയത്തിന് മുകളില്‍ നില്‍ക്കുമോ എന്നൊന്നും പറയാന്‍ പറ്റില്ല. രണ്ട് ടൈപ്പ് സിനിമയാണ്. ഹൃദയം ഒരു കാമ്പസ് സിനിമയായിരുന്നു. ഇത് സിനിമക്കുള്ളിലെ സിനിമയാണ്. ഡ്രാമയാണ്. തിയേറ്ററില്‍ വര്‍ക്കാവാന്‍ സാധ്യതയുള്ള സിനിമയാണ്. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ചെയ്യാനുള്ള സിനിമയാണെന്ന് തന്നെയാണ് തോന്നുന്നത്.
പിന്നെ ഇതൊരു വലിയ സിനിമയാണ്. ചേട്ടന്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്. വലിയ കാന്‍വസിലാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയുണ്ട്,’ ധ്യാന്‍ പറഞ്ഞു.
ചിത്രത്തിന് വേണ്ടി മെലിയാന്‍ ചേട്ടന്‍ നിര്‍ബന്ധം പിടിച്ചിരുന്നെന്നും 17 വയസുള്ള പയ്യന്റെ കഥാപാത്രമാകുമ്പോള്‍ അതിന്റേതായ രീതിയില്‍ ശരീരത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും ധ്യാന്‍ പറഞ്ഞു.
പ്രണവ് മോഹന്‍ലാലിനെ കുറിച്ചും ധ്യാന്‍ അഭിമുഖത്തില്‍ സംസാരിച്ചു. ഈ സിനിമയുടെ സ്‌ക്രിപ്റ്റ് പ്രണവിന് മനപാഠമാണ്. പറയുമ്പോള്‍ പുള്ളിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. ഓരോ ഡയലോഗും ഇംഗ്ലീഷില്‍ എഴുതി പഠിച്ചാണ് വരുന്നത്. ഈ സിനിമയ്ക്ക് വേണ്ടി പ്രണവ് വലിയ വര്‍ക്ക് ചെയ്തിട്ടുണ്ട്. മാത്രമല്ല പുള്ളി രണ്ട് വര്‍ഷം കൂടി ചെയ്യുന്ന സിനിമയാണ്, ധ്യാന്‍ പറഞ്ഞു.
Content Highlight: Vineeth Sreenivasan about Varshagalk Shesham Movie