മോഹന്‍ലാലിന്റെ പല സിനിമകളും പ്രണവ് കണ്ടിട്ടില്ലെന്നും അതിന് ചില കാരണങ്ങളുണ്ടെന്നും പറയുകയാണ് സംവിധായകന് വിനീത് ശ്രീനിവാസന്.
ലാലങ്കിള്‍ ചെയ്തതില്‍ അപ്പുവിന് ഭയങ്കര ഇഷ്ടമുള്ള സിനിമ സദയമാണെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ സെറ്റിലെത്തുന്നതിന് മുന്‍പ് ലാലങ്കിളിന്റെ ചില സിനിമകള്‍ കാണാന്‍ അവനോട് പറഞ്ഞിരുന്നെങ്കിലും അത് വേണ്ടെന്നായിരുന്നു അപ്പുവിന്റെ തീരുമാനമെന്നും വിനീത് പറഞ്ഞു.
‘ ലാലങ്കിളിന്റെ അധികം സിനിമയൊന്നും അപ്പു കണ്ടിട്ടില്ല. സദയം കണ്ടിട്ടുണ്ട്. അതാണ് അവന് ഏറ്റവും ഇഷ്ടമുള്ള സിനിമ. അതുപോലെ സ്ഫടികം, കിലുക്കം പോലുള്ള ചില സിനിമകളും കണ്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം തുടങ്ങുന്നതിന് മുന്‍പ് ലാലങ്കിളിന്റെ ചില സിനിമകള്‍ കാണണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. കാണുന്നില്ലെന്നും കണ്ടാല്‍ ചിലപ്പോള്‍ ഇമിറ്റേഷന്‍ വരുമെന്നുമായിരുന്നു അപ്പു പറഞ്ഞത്. പക്ഷേ അവന്റെ ബോഡിയില്‍ അതുണ്ട്. അതുകൊണ്ടാണ് പാട്ടൊക്കെ കാണുമ്പോള്‍ ആള്‍ക്കാര്‍ക്ക് ആ സാമ്യത തോന്നുന്നത്.
അപ്പുവിന്റെ കാര്യം പറഞ്ഞാല്‍ അവന് ക്ലാപ്പടിച്ച എത്രോ സമയങ്ങളുണ്ട്. നമ്മള് കണ്ട്രോള് സ്പേസില്‍ ഷൂട്ട് ചെയ്യുന്ന കുറച്ച് സാധനങ്ങളുണ്ടായിരുന്നു. ലോഡ്ജ് മുറിയില്‍ നിന്നൊക്കെയുള്ള ഇടുക്കില് വെച്ച് ചെയ്ത സീനുകള്‍. അവിടേക്ക് എ.ഡീസിന് കയറാന്‍ പറ്റില്ല. ധ്യാനിന്റെ ഷോട്ട് എടുക്കുകയാണെങ്കില്‍ അപ്പു ക്ലാപ്പ് അടിച്ച ശേഷം ക്ലാപ്പ് താഴ്ത്തിയിട്ട് നില്ക്കും, ധ്യാന്‍ പെര്‍ഫോം ചെയ്യും.
അത്തരത്തില്‍ കുറേ സീനുകളില്‍ അപ്പു ക്ലാപ്പ് അടിച്ചിട്ടുണ്ട്. അകത്തേക്ക് കയറാന്‍ ഒരാള്‍ക്ക് സ്ഥലമില്ലാത്ത സ്പേസില്‍ ഷൂട്ട് ചെയ്ത സമയത്തൊക്കെ അപ്പുവാണ് ക്ലാപ്പ് അടിച്ചത്. മാത്രമാല്ല ഷൂട്ടില്ലാത്ത സമയത്ത് അവന് ലൊക്കേഷനില്‍ വരുമ്പോള്‍ ഞങ്ങള്‍ ക്ലാപ്പ് എടുത്തുകൊടുക്കും.
അവന് എ.ഡിയായി ചെയ്യാന്‍ വലിയ ഇഷ്ടമാണ്,’ വിനീത് പറഞ്ഞു.
പ്രണവ് മോഹന്‍ലാല്‍ എന്ന ഡയറക്ടറെ വൈകാതെ കാണാമോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിട്ടില്ലെന്നും ചെയ്യുകയാണെങ്കില്‍ നല്ലതാണെന്നുമായിരുന്നു വിനീതിന്റെ മറുപടി.
ഹൃദയത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അഞ്ച് ടീഷര്‍ട്ടും രണ്ട് ജീന്സുമായിട്ടാണ് പ്രണവ് വന്നതെന്ന് പറഞ്ഞിരുന്നല്ലോ അതില്‍ എന്തെങ്കിലും മാറ്റം വന്നോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഈ സിനിമയിലിട്ട കുര്‍ത്തയും ധരിച്ചാണ് നടപ്പെന്നായിരുന്നു വിനീതിന്റെ മറുപടി. എല്ലാ കുര്‍ത്തയും എടുത്ത് കൊണ്ട്പോയിട്ടുണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള വിനീതിന്റെ മറുപടി.
Content Highlight: Vineeth Sreenivasan about the mohanlal movies and pranav