സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും, ധ്യാന്‍ ശ്രീനിവാസനുമാണ് നായകന്മാര്‍. നിവിന്‍ പോളി അതിഥി വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണ്‍ഫില്‍റ്റര്‍ഡ് ബൈ അപര്‍ണക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളിയുടെ ഗംഭീര പെര്‍ഫോമന്‍സ് ഈ സിനിമയില്‍ കാണാന്‍ സാധിക്കുമെന്ന് വിനീത് പറഞ്ഞു. ഷൂട്ടിന്റെ സമയത്തും, ഡബ്ബിങിന്റെ സമയത്തും, എല്ലാം കഴിഞ്ഞ് ഫസ്റ്റ് കോപ്പി കണ്ടപ്പോഴും ആളുകള്‍ ഇക്കാര്യം പറഞ്ഞതുകൊണ്ടാണ് താന്‍ ഇത് പറയുന്നതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
‘സിനിമയുടെ റിസള്‍ട്ട് എന്താകുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. നമ്മള്‍ ഷൂട്ട് ചെയ്യുമ്പോഴും, ഡബ്ബ് ചെയ്യുമ്പോഴും അത് കഴിഞ്ഞ് മറ്റുള്ളവരെ സിനിമ കാണിക്കുമ്പോഴും കിട്ടിയ റെസ്‌പോണ്‍സ് നിവിന്റെ കാര്യത്തില്‍ ഫുള്‍ പോസിറ്റീവാണ്. നിവിനെ ഫുള്‍ ഫോമില്‍ തന്നെയാണ് കിട്ടിയിട്ടുള്ളത്. ആ ക്യാരക്ടറായിട്ട് വേറൊരാളെ ചിന്തിക്കാന്‍ പറ്റില്ല. നിവിന്റെ പല സിനിമകളും അങ്ങനെ തന്നെയായിരുന്നു.
പ്രേമം സിനിമയില്‍ സായ് പല്ലവിയെ നോക്കിയിട്ട് കണ്ണ് മുകളിലേക്ക് കാണിക്കുന്ന ഒരു സീനുണ്ട്. അത് കഴിഞ്ഞിട്ടുള്ള നിവിന്റെ റിയാക്ഷന്‍ വേറൊരാള്‍ക്കും ചെയ്യാന്‍ പറ്റാത്തതാണ്. അവന്റെ കുറച്ച് മൈന്യൂട്ട് ആയിട്ടുള്ള ചില എക്‌സ്പ്രഷന്‍സും ആ സിനിമയിലുണ്ട്. അവന്റെ സ്‌ട്രോങ് ഏരിയയാണ് അതൊക്കെ,’ വിനീത് പറഞ്ഞു.
Content Highlight: Vineeth Sreenivasan about the expression of Nivin Pauly in Premam