ഒരു സിനിമയെ ഇന്ത്യ മുഴുവൻ ക്യാരി ചെയ്യാൻ കഴിയുന്ന മലയാള സിനിമയുടെ ലീഡറാണ് ആ നടൻ: വിനീത് ശ്രീനിവാസൻ
Entertainment
ഒരു സിനിമയെ ഇന്ത്യ മുഴുവൻ ക്യാരി ചെയ്യാൻ കഴിയുന്ന മലയാള സിനിമയുടെ ലീഡറാണ് ആ നടൻ: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st December 2024, 4:00 pm

മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള ആളാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് ശ്രീനിവാസൻ, ഇന്ന് മലയാളത്തിലെ ഒരു ഹിറ്റ്‌ മേക്കർ സംവിധായകനും നടനും നിർമാതാവുമെല്ലാമാണ്. ഏറ്റവും ഒടുവിൽ വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രവും തിയേറ്ററിൽ ശ്രദ്ധ നേടിയിരുന്നു.

വിനീത് ശ്രീനിവാസനെപോലെ തന്നെ നടനും സംവിധായകനും ഗായകനുമെല്ലാമായ മറ്റൊരു നടനാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

പൃഥ്വിരാജ് എന്ന നടനെക്കാൾ രാജു എന്ന വ്യക്തിക്ക് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളുണ്ടെന്ന് വിനീത് പറയുന്നു. ഒരു സിനിമ ചെയ്ത് അത് ഇന്ത്യ മുഴുവന്‍ ക്യാരി ചെയ്ത് കൊണ്ടുപോകാന്‍ കഴിവുള്ള നടനാണ് പൃഥ്വിരാജെന്നും മലയാള സിനിമയുടെ ലീഡറാണ് പൃഥ്വിരാജെന്ന് പറഞ്ഞാൽ തെറ്റില്ലെന്നും വിനീത് പറഞ്ഞു.

‘രാജു എന്ന ആക്ടറെക്കുറിച്ചല്ല, രാജു എന്ന വ്യക്തിക്ക് ചെയ്യാന്‍ പറ്റുന്ന കുറച്ച് കാര്യങ്ങളുണ്ട്. രാജുവിന് ഒരു സിനിമ ചെയ്ത് അത് ഇന്ത്യ മുഴുവന്‍ ക്യാരി ചെയ്ത് കൊണ്ടുപോകാന്‍ പറ്റും. മലയാളസിനിമയുടെ ടോര്‍ച്ച്‌ബെയററാണ് രാജു. അവന്‍ ഒരു ടോര്‍ച്ചുമായി മുന്നില്‍ പോയാല്‍ നമുക്കും അതുപോലുള്ള ടോര്‍ച്ചുകളുമായി പിന്നാലെ പോകാന്‍ പറ്റും. മലയാളസിനിമയുടെ ലീഡറാണ് രാജു എന്ന് പറഞ്ഞാലും അതില്‍ തെറ്റില്ല,’ വിനീത് പറഞ്ഞു.

ഇരുവരും ഒന്നിച്ചൊരു സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് വലിയ ശ്രദ്ധ നേടിയ മിന്നലഴകേ എന്ന ആൽബം സോങ്ങിൽ പൃഥ്വി അഭിനയിച്ചിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന പ്രണവ് മോഹൻലാൽ ചിത്രത്തിൽ പൃഥ്വിരാജ് ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.

 

Content Highlight:   Vineeth Sreenivasan About Stardom Of Prithviraj