മലയാളം സിനിമകളെ മറ്റുള്ള ഭാഷകളില്‍ കൂടി എത്തിക്കാന്‍ വേണ്ടി വലിയ പരിശ്രമം നടത്തുന്നവരാണ് നടന്മാരായ പൃഥ്വിരാജും ദുല്‍ഖറുമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.
അവരെക്കൊണ്ട് അതിന് സാധിക്കുമെന്നും അവര്‍ സക്‌സസ് ആയാല്‍ അതിന് പിറകെ മറ്റുള്ളവര്‍ക്കും സഞ്ചരിക്കാമെന്നും വിനീത് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതരഭാഷാ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യത മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ക്ക് ലഭിക്കാത്തതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.
പണ്ടാണെങ്കിലും തെലുങ്ക് സിനിമകള്‍ ഇവിടെ സൂപ്പര്‍ഹിറ്റായി ഓടിയിട്ടുണ്ട്. ചിരഞ്ജീവിയുടെ, വിജയശാന്തിയുടെയൊക്കെ സിനിമകള്‍ ഇവിടെ വലിയ വിജയമായിരുന്നു. നമ്മുടെ ഓഡിയന്‍സ് അന്നും പലതരത്തിലുള്ള സിനിമകള്‍ കണ്ട് ശീലിച്ചിട്ടുണ്ട്.
നമ്മുടെ സിനിമ പക്ഷേ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പോകുന്നുണ്ട്. പക്ഷേ തിയേറ്ററില്‍ അത്ര കാര്യമായി എത്തുന്നില്ല. പിന്നെ അതിലും ഇപ്പോള്‍ ചില മാറ്റങ്ങള്‍ വരുന്നുണ്ട്.
ഹൃദയമൊക്കെ ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞാണ് ഞാന്‍ ചെന്നൈയിലെ തിയേറ്ററില്‍ പടം കാണുന്നത്. തമിഴ് സിനിമകളേക്കാള്‍ മലയാളം സിനിമകള്‍ കാണുന്ന നിരവധി പേരെ എനിക്കറിയാം. പിന്നെ ഫഹദിന്റെയൊക്കെ പടങ്ങള്‍ ഒന്നുപോലും മിസ്സാക്കാതെ കാണുന്ന ഇഷ്ടംപോലെ ആളുകള്‍ അവിടെ ഉണ്ട്.
ഒരു വ്യത്യാസം ഉണ്ടായി വരുന്നുണ്ട്. പക്ഷേ മറ്റു ഭാഷകളില്‍ നിന്ന് ഉണ്ടാക്കിയ തരംഗം പോലെ മലയാള സിനിമ തിയേറ്ററിക്കലായി അങ്ങനെ പോയിട്ടില്ല.
പിന്നെ രാജുവും ദുല്‍ഖറുമൊക്കെ ഭയങ്കരമായി ട്രൈ ചെയ്യുന്നുണ്ട്. മലയാള സിനിമകളെ മറ്റ് ഭാഷകളിലേക്കും കൂടി പുഷ് ചെയ്യാന്‍ വേണ്ടിയിട്ട് അവര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ രണ്ട് പേരും അതിന് കേപ്പബിള്‍ ആയിട്ടുള്ള ആള്‍ക്കാരുമാണ്. അവര്‍ സക്‌സസ് ഫുളായി കഴിഞ്ഞാല്‍ അതിന് പിന്നാലെ എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റേണ്ടതാണ്, വിനീത് പറഞ്ഞു.
Content Highlight: Vineeth Sreenivasan about prithviraj and Dulquer Salmaan