| Friday, 12th April 2024, 1:32 pm

പ്രണവിന്റെ ആ നാടകം കണ്ടിട്ടാണ് ഇത്തരമൊരു കഥാപാത്രം അവനെ ഏല്‍പ്പിച്ചത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത് നടന്‍ പ്രണവ് മോഹന്‍ലാലായിരുന്നു. വിനീതിന്റെ തന്നെ ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനായ ചിത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം.

ചിത്രത്തിലെ പ്രണവിന്റെ അഭിനയത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ഹൃദയത്തില്‍ എങ്ങനെയാണോ സമാനമായ രീതിയാണ് ഈ ചിത്രത്തിലും പ്രണവ് പിടിച്ചതെന്നും കണ്ണൂര്‍ സ്ലാംങ് അത്ര കണ്ട് മികച്ചതാക്കാന്‍ പ്രണവിന് സാധിച്ചില്ലെന്നുമൊക്കെ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കഥാപാത്രം പ്രണവിനെ ഏല്‍പ്പിക്കാനുണ്ടായ കാരണത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനീത്.

പ്രണവ് പഠിക്കുന്ന കാലത്ത് ഒരുപാട് നാടകങ്ങളൊക്കെ ചെയ്തിട്ടുണ്ടെന്നും അത്തരത്തിലുള്ള ചില പെര്‍ഫോമന്‍സുകള്‍ കണ്ടപ്പോഴാണ് ഈ കഥാപാത്രം പ്രണവിന് ചെയ്യാന്‍ സാധിക്കുമെന്ന് തനിക്ക് തോന്നിയതെന്നുമാണ് വിനീത് പറയുന്നത്. വളരെ ലൂസായുള്ള ഒരു മീറ്റര്‍ പിടിക്കാന്‍ പ്രണവിന് സാധിക്കുമെന്ന് അന്ന് തനിക്ക് തോന്നിയെന്നുമാണ് വിനീത് പറയുന്നത്.

‘ പ്രണവ് ഒരു തിയേറ്റര്‍ ആര്‍ടിസ്റ്റാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ അവന്‍ നാടകം ചെയ്യുമായിരുന്നു. ഊട്ടിയില്‍ പഠിക്കുന്ന സമയത്തും ഓസ്‌ട്രേലിയയില്‍ പഠിക്കുമ്പോഴും നാടകം ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ ചെയ്ത നാടകമൊക്കെ ഞങ്ങള്‍ കണ്ടിട്ടുണ്ട്.

അതില്‍ ഭയങ്കര ലൂസായ രീതിയിലുള്ള പെര്‍ഫോമന്‍സാണ് അപ്പുവിന്റേത്. അതൊക്കെ കണ്ടതുകൊണ്ട് കൂടിയാണ് അവനെ കാസ്റ്റ് ചെയ്യുന്നത്. ഭയങ്കര ലൂസായുള്ള ഒരു പെര്‍ഫോമന്‍സ് അപ്പുവിന് ചെയ്യാന്‍ പറ്റുമെന്ന് നാടകം കണ്ടപ്പോള്‍ മനസിലായി.

പിന്നെ പ്രണവിന്റെ താത്പര്യങ്ങള്‍ പലതാണ്. പുള്ളിക്ക് കൃഷിയൊക്കെ ഇഷ്ടമാണ്. ഹൃദയത്തിലെ പുതിയൊരു ലോകം സോങ് ചെയ്യുന്ന സമയത്ത് അവിടെ തോട്ടം ശരിയാക്കാന്‍ ഒരു ചേട്ടന്‍ വരുമായിരുന്നു. പുള്ളിയുടെ അടുത്ത് പോയി എപ്പോഴും അപ്പു സംസാരിക്കും.

പുള്ളി ചെയ്യുന്ന കാര്യങ്ങളൊക്കെ കാര്യമായി ശ്രദ്ധിക്കും. ആ ഷൂട്ട് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഞാന്‍ പ്രണവിനോട് ഇനിയെന്താണ് പരിപാടിയെന്ന് ചോദിച്ചു. ഊട്ടിയില്‍ വന്ന് നിന്നാല്‍ കൊള്ളാമെന്നുണ്ട്. അവിടുത്തെ തോട്ടം പണിയൊക്കെയൊന്ന് പഠിക്കണമെന്നാണ് പറഞ്ഞത്. കുറച്ച് കാര്യങ്ങളൊക്കെ പുള്ളിയുടെ അടുത്ത് നിന്ന് ചോദിച്ചറിയണം എന്നൊക്കെ പറഞ്ഞിരുന്നു,’ വിനീത് പറഞ്ഞു.

Content Highlight: Vineeth sreenivasan about Pranav Mohanlal Performance

We use cookies to give you the best possible experience. Learn more