'പ്രണവെത്തുക ഡയലോഗ് കാണാതെ പഠിച്ച്, ജോലി എളുപ്പമാക്കും'; ഹൃദയത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍
Malayalam Cinema
'പ്രണവെത്തുക ഡയലോഗ് കാണാതെ പഠിച്ച്, ജോലി എളുപ്പമാക്കും'; ഹൃദയത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th June 2020, 2:32 pm

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരവെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെയ്ക്കുകയായിരുന്നു. ചിത്രീകരണ വിശേഷങ്ങളെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു വിനീതിന്റെ പ്രതികരണം.

ആദ്യം കേട്ടത് ചെന്നൈയില്‍ അടുത്ത 10 ദിവസത്തേക്ക് എല്ലാ നിര്‍ത്തുകയും ഏപ്രില്‍ ആദ്യ വാരത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ കഴിയും എന്നായിരുന്നു. പക്ഷെ ഏപ്രിലില്‍ ലോക്ഡൗണ്‍ തുടരും എന്ന അഭ്യൂഹങ്ങള്‍ വരികയും പിന്നീട് ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു ഇത് ഇപ്പോള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന്. ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരിക്കാന്‍ ഞങ്ങള്‍ ആലോചിച്ചിരുന്നു. ആ ലൊക്കേഷനുകള്‍ ഇനി ലഭിക്കില്ലെന്നും മനസ്സിലാക്കി. വലിയ ജനക്കൂട്ടമുള്ള വിവിധ ഭാഗങ്ങള്‍ കേരളത്തിലും ചിത്രീകരിക്കാനുണ്ടായിരുന്നു. ഇനി അടുത്ത കാലത്തൊന്നും അതിനെ കുറിച്ച് ആലോചിക്കാന്‍ ആവില്ല. ഇപ്പോള്‍, നിബന്ധനകള്‍ അംഗീകരിച്ച് ചിത്രീകരണം ആരംഭിച്ചാല്‍ പോലും അത് ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയായിരിക്കും. ഇപ്പോഴൊന്നും ചെയ്യാന്‍ കഴിയില്ലയെന്നും അതിനാല്‍ സമയമെടുക്കും എന്നും മനസ്സിലാക്കി. അതോടെ സുരക്ഷിതരായി ഇരിക്കാന്‍ എല്ലാവരും ഇരിക്കാന്‍ തീരുമാനിച്ചു. താന്‍ കുടുംബത്തോടൊപ്പം എന്റെ സമയം ആസ്വദിച്ചുവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ചിത്രത്തില്‍ അഭിനയിക്കുന്ന പ്രണവ് മോഹന്‍ലാലിനെ കുറിച്ചും ദര്‍ശന രാജേന്ദ്രനെ കുറിച്ചും വിനീത് പറഞ്ഞു. ചിത്രത്തിന്റെ 50% പൂര്‍ത്തിയക്കി. അതില്‍ കൂടുതലും പ്രണവും ദര്‍ശന രാജേന്ദ്രനും ഉള്ളതാണ്. പ്രണവ് സെറ്റിലെത്തി 15 മിനുറ്റിനകം തന്നെ റെഡിയാവും. സെറ്റിലിരുന്ന് പ്രണവ് ഡയലോഗുകള്‍ വായിക്കുന്നത് താന്‍ കണ്ടിട്ടില്ല, കാരണം അത് കാണാതെ പഠിച്ചിട്ടാണ് പ്രണവ് വരുന്നത്. അത്തരം അഭിനേതാക്കളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ജോലി പെട്ടെന്ന് തീര്‍ക്കാന്‍ സഹായിക്കുമെന്നും വിനീത് ശ്രിനീവാസന്‍ പറഞ്ഞു.

ദര്‍ശന രാജേന്ദ്രന്‍ വളരെ മികച്ച നടിയാണ്. മറ്റ് അനേകം യുവ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഷെഡ്യൂളില്‍ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത് കോളേജിലാണെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ